കോൺസുലേറ്റ് ജനറൽ‌ കറൻസി കടത്തിയെന്ന്‌ കസ്‌റ്റംസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ ജമാൽ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവർ വൻതോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി കടത്തിയതായി കസ്റ്റംസ്. സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ നൽകിയ ഒക്കറൻസ് റിപ്പോർട്ടിലാണ്‌ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ മസ്കറ്റ് വഴി കെയ്റോയിലേക്കു കടത്തിയെന്ന്‌ കസ്റ്റംസ്‌ വെളിപ്പെടുത്തിയത്‌‌.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്‌, പി എസ് സരിത് എന്നിവരുടെ സഹായത്തോടെയാണിത്‌. കോൺസുലേറ്റ് ജനറലിന്റെ രഹസ്യപങ്കാളിയാണ്‌ ഖാലിദ്‌ എന്ന്‌ സ്വപ്ന പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. കറൻസി കടത്തുന്നത്‌ കസ്റ്റംസ് നിയമത്തിന്റെ 135–-ാംവകുപ്പുപ്രകാരവും വിദേശനാണ്യവിനിമയ ചട്ടപ്രകാരവും ശിക്ഷാർഹമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...

അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു ; ആളുകളെ തിരുവല്ലയിലേക്ക് മാറ്റും

0
പത്തനംതിട്ട: ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു....

വ്യോമസേന എഴുത്തുപരീക്ഷയിൽ ആൾമാറാട്ട ശ്രമം ; നാലുപേർ അറസ്റ്റിൽ

0
ചെന്നൈ : ആവഡിയിലെ വ്യോമസേനാകേന്ദ്രത്തിൽ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ...

ബന്ധുവീട്ടിൽ താമസിച്ചിരുന്ന 6 വയസുകാരിക്ക് പീഡനം ; യുവാക്കൾക്ക് 58 വർഷം തടവും 3.75...

0
മൂവാറ്റുപുഴ: ആറ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതികളായ രണ്ടുപേർക്ക് 58...