തൃശൂര്‍: ഉപഭോക്തൃഫോറം വിധി പാലിക്കാതിരുന്നതു ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് വാറന്റ്.തൃശൂര്‍ പൂങ്കുന്നം ഗോപീകൃഷ്ണയിലെ ചന്ദ്രാംഗദമേനോന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും എതിരെ വിധി.ചന്ദ്രാംഗദ മേനോന് വൈദ്യുതി കുടിശികയാരോപിച്ച് 72,155 രൂപയുടെ ബില്‍ നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ബില്‍ റദ്ദാക്കാനും 1000 രൂപ ചെലവ് നല്‍കാനും വിധിച്ചു. എന്നാല്‍ ഇതു നടപ്പാക്കിയില്ല. തുടര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്തു.ഹര്‍ജി പരിഗണിച്ച പ്രസിഡന്റ് സി.ടി സാബു, മെമ്പര്‍മാരായ എസ്. ശ്രീജ, ആര്‍.രാംമോഹന്‍ എന്നിവരടങ്ങിയ ഉപഭോക്തൃ ഫോറം എതിർകക്ഷികള്‍ക്ക് പോലീസ് മുഖേന വാറന്റ് അയക്കുവാന്‍ ഉത്തരവിട്ടു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വര്‍ഷം വരെ തടവിന് ശിക്ഷിക്കുവാന്‍ ഉപഭോക്തൃ ഫോറത്തിന് അധികാരമുണ്ട്. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
ഉപഭോക്തൃഫോറം വിധി പാലിക്കാതിരുന്ന കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് വാറന്റ്
RECENT NEWS
Advertisment