കണ്‍സ്യൂമര്‍ഫെഡ് ഭാഗ്യോത്സവം ആരംഭിച്ചു ; ഓരോ 500 രൂപയുടെ പര്‍ച്ചേസിനും ഓരോ സമ്മാനകൂപ്പണ്‍ വീതം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ പത്തനംതിട്ട റീജിയണില്‍ കണ്‍സ്യൂമര്‍ഫെഡ് ഭാഗ്യോത്സവം 2021 സമ്മാന പദ്ധതി ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഫെബ്രുവരി 28 വരെയുളള രണ്ട് മാസത്തേക്കാണ് പദ്ധതി. ഓരോ 500 രൂപയുടെ പര്‍ച്ചേസിനും ഓരോ സമ്മാനകൂപ്പണ്‍ വീതം നല്‍കും. ജില്ലയിലെ 13 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും രണ്ട് മൊബൈല്‍ ത്രിവേണികളിലുമായാണ് സമ്മാനപദ്ധതി നടപ്പാക്കുന്നത്.

ഒന്നാം സമ്മാനം വോള്‍ട്ടാസ് ഡബിള്‍ഡോര്‍ ഫ്രിഡ്ജ്, രണ്ടാം സമ്മാനം ഫിസ്റ്റാ ഇംപെക്സ് എല്‍.ഇ.ഡി റ്റി.വി, മൂന്നാം സമ്മാനം വേള്‍പൂള്‍ വാഷിംഗ് മെഷീന്‍, നാലാം സമ്മാനം എല്‍.ജി മൈക്രോവേവ് ഓവന്‍, അഞ്ചാം സമ്മാനം ബോറോസില്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ കൂടാതെ പ്രോത്സാഹന സമ്മാനമായി സമ്മാന പദ്ധതി നടപ്പാക്കുന്ന 15 ത്രിവേണികളിലേക്കും 15 വാട്ടര്‍ പ്യൂരിഫയറുകളും നല്‍കും. കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയംഗം ജി. അജയകുമാര്‍, റീജിയണല്‍ മാനേജര്‍ ബിന്ദു പി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...