Friday, March 29, 2024 4:53 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) (കാറ്റഗറി നം. 544/13) തസ്തികയിലേക്ക് 28.03.2017 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 377/17/ഡിഒഎച്ച്) 19.06.2020 അര്‍ദ്ധ രാത്രിയോടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 20.06.2020 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Lok Sabha Elections 2024 - Kerala

സാക്ഷ്യപത്രം സമര്‍പ്പിക്കണം
എനാദിമംഗലം ഗ്രമപഞ്ചായത്തില്‍ 60 വയസിന് താഴെയുളള വിധവ/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹ സാക്ഷ്യപത്രം ഈ മാസം 10 ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്നുളള പെന്‍ഷന്‍ ലഭിക്കില്ലെന്ന് എനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734- 246031.

കോന്നി താലൂക്ക് വികസന സമിതി യോഗം
കോന്നി താലൂക്ക്തല വികസന സമിതിയുടെ ജനുവരിമാസത്തെ യോഗം ഈ മാസം ഏഴിന് രാവിലെ 10.30 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലത്തില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി തുടങ്ങിയവയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 0468 2240087, ഇ മെയില്‍- [email protected]

ടെന്‍ഡര്‍ ക്ഷണിച്ചു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒ.പി, കാഷ്വാലിറ്റി ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11 ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍: 04734 223236, ഇ മെയില്‍ [email protected]

അതിക്രമത്തിന് ഇരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം അനുവദിച്ചു
അതിക്രമത്തിന് ഇരയായി മരണപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ മക്കള്‍ക്കായി സാമൂഹ്യനീതി വകുപ്പ്, ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലൂടെ 17 കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം ലഭ്യമാക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപ മുതല്‍ 1500 രൂപ വരെ വിദ്യാഭ്യാസ ധനസഹായമായി ലഭിക്കും. ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ച് സാമൂഹ്യനീതി വകുപ്പാണ് ധനസഹായം ലഭ്യമാക്കിയത്. അര്‍ഹരായ അപേക്ഷകര്‍ക്കുള്ള ധനസഹായം കുട്ടികളുടെയും രക്ഷിതാവിന്റെയും സംയുക്ത ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി എട്ടിന് ; പരിഗണിക്കുന്നത് ക്രൈംബ്രാഞ്ചിലെ പരാതികള്‍
സംസ്ഥാന പോലീസ് മേധാവിയുടെ ജനുവരി എട്ടിന് നടക്കുന്ന ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ [email protected] എന്ന വിലാസത്തില്‍ ജനുവരി നാലിന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

സാക്ഷ്യപത്രം സമര്‍പ്പിക്കണം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുളള വിധവ പെന്‍ഷന്റെയും 50 വയസിന് മുകളിലുളള അവിവാഹിത പെന്‍ഷന്റെയും ഗുണഭോക്താക്കള്‍, ഇതുവരെ പുനര്‍ വിവാഹിതര്‍ അല്ലെന്നതിന് ഏതെങ്കിലും ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ ഉളള സാക്ഷ്യപത്രം ഈ മാസം 15 ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. സാക്ഷ്യപത്രം സെക്രട്ടറി മുന്‍പാകെ ലഭിച്ചതിനു ശേഷമേ തുടര്‍ന്നുളള പെന്‍ഷന്‍ ഗഡുക്കള്‍ ലഭിക്കുകയുളളൂവെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 288621.

നവജീവന്‍ സ്വയംതൊഴില്‍ സഹായ പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നവജീവന്‍ എന്ന പേരില്‍ പുതിയ സ്വയംതൊഴില്‍ സഹായ പദ്ധതി നടപ്പാക്കുന്നു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ള വ്യക്തിഗത വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനം എപ്ലോയ്മെന്റ് വകുപ്പ് മുഖേന സബ്സിഡി നല്‍കും. 55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും അപേക്ഷാ ഫാറം സൗജന്യമായി ലഭിക്കും. www.eemployment.kerala.gov.in എന്ന സൈറ്റില്‍ നിന്നും ഫോറം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്കുകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222745.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സിയുടെ കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും, ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും.

മിനിമം യോഗ്യത -പ്ലസ് ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് /ഏതെങ്കിലും ഡിപ്ലോമ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്റ്റഡി സെന്ററുകള്‍ ഉണ്ടായിരിക്കും. വിദ്യാര്‍ഥികളുടെ എണ്ണം അനുസരിച്ച് മറ്റ് ജില്ലകളിലും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ്ഡ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ് സൈറ്റിലോ 9074635780, 9447049125 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരവിന്ദ് കെജ്‌രിവാൾ മുതൽ പിണറായി വിജയന്റെ മകൾ വീണ വരെ ഇ.ഡി യുടെ അന്വേഷണ...

0
കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ കേരള മുഖ്യമന്ത്രി പിണറായി...

അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ വൻ അപകടം ; രണ്ടുപേര്‍ മരിച്ചു

0
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ച് രണ്ട് പേര്‍...

സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎ മുക്താർ അൻസാരി അന്തരിച്ചു

0
ഡൽഹി: സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു....

കൊച്ചിയില്‍ ലഹരിമരുന്നുമായി പത്തംഗ ഗുണ്ടാസംഘം പോലീസ് പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പത്തംഗ ഗുണ്ടാസംഘം...