35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കൺസ്യൂമർ ഫെഡ് താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പെരിന്തൽമണ്ണ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും സ്കൂൾ സ്റ്റേഷനറി ഉൽപന്നങ്ങൾ നൽകി 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കൺസ്യൂമർ ഫെഡ് താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ.കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിന്റെ പുലാമന്തോൾ ത്രിവേണി സൂപ്പർമാർക്കറ്റിലെ യൂനിറ്റ് ഇൻചാർജും ദിവസവേതനക്കാരനുമായ പട്ടിക്കാട് കരുവമ്പാറയിലെ കൊടുവനക്കൽ കെ.വി. വിനീത് (36) ആണ് അറസ്റ്റിലായത്. 2022 ഒക്ടോബർ ഒന്നു മുതൽ 2025 ഏപ്രിൽ 11 വരെ കൺസ്യൂമേഴ്സ് ഫെഡറേഷന്റെ പുലാമന്തോൾ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ യൂനിറ്റ് ഇൻചാർജായിരുന്നു ഇയാൾ. സർക്കാർ-അർധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്കൂൾ സ്റ്റേഷനറി ഉൽപന്നങ്ങളും ഗ്രോസറി ഉൽപന്നങ്ങളും നൽകിയിട്ടുണ്ട്. സാധനങ്ങൾ നൽകിയാൽ സ്ഥാപനങ്ങളിൽനിന്ന് ഡിജിറ്റലായും ഗൂഗിൾപേ വഴിയുമാണ് പണം ലഭിക്കാറുള്ളത്.

ഇത് നേരിട്ട് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ചില ഘട്ടങ്ങളിൽ പ്രതി സ്ഥാപനങ്ങളിൽ എത്തി പണം കൈപ്പറ്റി കൺസ്യൂമർ ഫെഡിൽ അടക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചതായും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇപ്രകാരം 34,67,432 രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് ബോധ്യമായത്. പ്രതിയെ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ നിർദേശാനുസരണം സി.ഐ സുമേഷ് സുധാകരൻ, എസ്.ഐമാരായ ഷിജോ സി. തങ്കച്ചൻ, ടി.പി. ഉദയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...