പകര്‍ച്ചപ്പനി : കനത്ത ജാഗ്രത വേണം ; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പകര്‍ച്ചപ്പനിക്കെതിരെ ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനി, ഡെങ്കി, എലിപ്പനി എന്നിവയ്ക്കെതിരേ ശ്രദ്ധ പുലര്‍ത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

ജില്ലയിലെ ഹോട്ട്സ്പോട്ട് ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും ഡിഎംഒ (ആരോഗ്യം) നല്‍കണം. ജൂണ്‍ 26നും 27നും തദ്ദേശഭരണസ്ഥാപന തലത്തില്‍ യോഗം ചേരുകയും ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യണം. ശുചീകരണത്തിനായി അനുവദിച്ചിരിക്കുന്ന ഫണ്ട് ശരിയായി വിനിയോഗിച്ചെന്ന് വാര്‍ഡ് തല ശുചിത്വ സമിതി ഉറപ്പാക്കണം. തദ്ദേശ സ്ഥാപനതല യോഗം രണ്ടാഴ്ചയില്‍ ഒരിക്കലും വാര്‍ഡ്തല യോഗം ആഴ്ചയില്‍ ഒരിക്കലും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നിര്‍വഹിക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. എല്ലാ ആശുപത്രികളിലും പ്രത്യേക പനി വാര്‍ഡും ക്ലിനിക്കും പ്രവര്‍ത്തിക്കണം. സ്വകാര്യആശുപത്രികളിലെ ചികിത്സാനിരക്ക് രോഗികള്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ തദ്ദേശസ്വയംഭരണസ്ഥാപനം, ആരോഗ്യവകുപ്പ്, തൊഴില്‍ വകുപ്പ് പ്രതിനിധികള്‍ ചേര്‍ന്ന് സന്ദര്‍ശിക്കണം. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിലെ ഒഴിവുകളില്‍ താത്കാലികമായി ഡോക്ടര്‍മാരെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ചപ്പനി പ്രതിരോധ നടപടിയും ശുചീകരണവും വിലയിരുത്തുന്നതിന് ജൂണ്‍ 26ന് തിരുവല്ല മണ്ഡലതല അവലോകനയോഗം ചേരണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. പകര്‍ച്ചപ്പനി തടയുന്നതിന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആശാപ്രവര്‍ത്തകള്‍ കാമ്പയിന്‍ സംഘടിപ്പിക്കണമെന്നും മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ കൃത്യമായി പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

മീന്‍ചന്തകള്‍ കേന്ദ്രീകരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പ്രത്യേക ഡ്രൈവ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഡെങ്കി പനിക്കെതിരെയുള്ള ബോധവത്ക്കരണം നല്‍കിക്കൊണ്ട് അതിഥിതൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയുടെ മലയോര മേഖലയിലെ വെച്ചൂച്ചിറ, സീതത്തോട്, എഴുമറ്റൂര്‍ എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. പനി പ്രതിരോധ നടപടിയുടെ ഭാഗമായി കണ്‍ട്രോള്‍ റൂം തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി. സജി, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയുർവേദം അമൃതിനു തുല്യം : അഡ്വ. പഴകുളം മധു എം എൽ എ

0
കുമ്പഴ : ഏതു കാലവസ്ഥക്കും രോഗത്തിനും ഏറ്റവും ഫലപ്രദമാണ് ആയുർവേദ മെന്ന്...

പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ നേതാവ് പൂവത്തൂർ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ്...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...