ഉതിമൂട് കനാല്‍ പാലത്തില്‍ കണ്ടയ്നര്‍ ലോറികള്‍ വീണ്ടും കുടുങ്ങി ; ഉതിമൂട് കനാല്‍ പാലത്തിനു മുകളിലൂടെ മേല്‍പ്പാലം പണിയുമെന്ന് റാന്നി എം.എല്‍.എ പ്രമോദ് നാരായണനും മന്ത്രി മുഹമ്മദ്‌ റിയാസും ജനങ്ങള്‍ക്ക്‌ ഉറപ്പുനല്‍കിയിരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉതിമൂട് കനാല്‍ പാലത്തില്‍ കണ്ടയ്നര്‍ ലോറികള്‍ വീണ്ടും കുടുങ്ങി. കഴിഞ്ഞ രാത്രിയിലാണ് ലോറികള്‍ കുടുങ്ങിയത്. ഈ കനാല്‍ പാലത്തില്‍ മുമ്പും നിരവധി തവണ കണ്ടയ്നര്‍ ലോറികള്‍ കുടുങ്ങിയിട്ടുണ്ട്. സമീപ ജില്ലകളില്‍നിന്നോ കേരളത്തിനു പുറത്തുനിന്നോ വരുന്ന ലോറികള്‍ ഈ ഭാഗത്ത് എത്തുമ്പോള്‍ ഉയരം കുറഞ്ഞ പാലത്തില്‍ മുകള്‍ ഭാഗം തട്ടുകയും വാഹനം റോഡില്‍ കുടുങ്ങി പോകുകയുമാണ് പതിവ്. ഉന്നത നിലവാരത്തില്‍ ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴക്കും റാന്നിക്കും മദ്ധ്യേയുള്ള ഉതിമൂട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണ് പമ്പ ഇറിഗേഷന്റെ കനാല്‍.

കോടികള്‍ മുടക്കി ഇതിലെ ഹൈവേ പണിതപ്പോള്‍ ഈ ഭാഗത്ത് വേണ്ടത്ര പരിഗണന നല്‍കിയില്ല എന്നുവേണം പറയുവാന്‍. ഹൈവേയുടെ യഥാര്‍ഥ പ്ലാനില്‍ ഇവിടെ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുവാനായിരുന്നു പദ്ധതി. എന്നാല്‍ കരാറുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി കെ.എസ്.ടി.പി ഫ്ലൈ ഓവര്‍ നിര്‍മ്മാണം വേണ്ടെന്നുവെച്ചു. പകരം നിലവിലുള്ള റോഡ്‌ പരമാവധി താഴ്ത്തി പാതനിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഈ ഭാഗത്ത് തൊട്ടടുത്ത്‌ വെള്ളം ഒഴുകുന്ന തോട് ഉള്ളതിനാല്‍ ഒരു പരിധിയില്‍ കവിഞ്ഞ് റോഡ്‌ താഴ്ത്തുവാനും കഴിയില്ല. ഫ്ലൈ ഓവര്‍ ഇല്ലാതെയുള്ള പാത നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ റാന്നി എം.എല്‍.എ പ്രമോദ് നാരായണന്റെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് റാന്നിയില്‍ എത്തുകയും ഉതിമൂട് കനാല്‍ പാലത്തിനു മുകളിലൂടെ മേല്‍പ്പാലം പണിയുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഉതിമൂട് കനാലിലെ വെള്ളത്തില്‍ എഴുതിയതുപോലെ ഉറപ്പുകള്‍ ജലരേഖയായി മാറി. ഫലത്തില്‍ കോടികള്‍ വിഴുങ്ങിയ ഹൈവേയില്‍ക്കൂടി ചരക്കുഗതാഗതം സുഗമമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...