35 ടണ്‍ ഭാരവുമായി കണ്ടയ്‌നര്‍ ട്രക്ക് ഓട്ടോയ്ക്കു മുകളിലേക്കു മറിഞ്ഞു ; നാലു യാത്രക്കാര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൂറ്റന്‍ കണ്ടയ്‌നര്‍ ട്രക്ക് ഓട്ടോറിക്ഷയ്ക്കു മുകളില്‍ മറിഞ്ഞുവീണ് ഓട്ടോ യാത്രക്കാരായ നാലു പേര്‍ മരിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ട്രക്കില്‍ 35 ടണ്ണില്‍ ഏറെ ഭാരമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരി കയറ്റിയ ട്രക്ക് സോനിപ്പേട്ടില്‍ നിന്നു തുഗ്ലക്കാബാദിലേക്കു പോവുകയായിരുന്നു. ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിനു മുന്നില്‍ വെച്ചാണ് അപകടം.

ട്രക്ക് കണ്ടയ്‌നര്‍ ഉള്‍പ്പെടെ മറിഞ്ഞ് ഓട്ടോയ്ക്കു മുകളില്‍ വീഴുകയായിരുന്നു. പാടേ തകര്‍ന്ന ഓട്ടോയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടി. സംഭവ സ്ഥലത്തു തന്നെ നാലു പേരും മരിച്ചു. ഇതില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രക്കിന്റെ ഡ്രൈവറും സഹായിയും ഒളിവിലാണ്. ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...