ബെംഗളുരു : ന്യൂ മംഗലാപുരം തുറമുഖത്ത് കണ്ടെയ്നര്‍ ട്രക്ക് നിയന്ത്രണം വിട്ട് കടലില്‍ പതിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാളെ കാണാതാകുകയും ചെയ്തു. അപകടത്തില്‍ ഡ്രൈവര്‍ രാജേസാബ് (26) ആണ് മരിച്ചത്. ഭീമപ്പ (22) നെയാണ് കാണാതായത്.
കപ്പലില്‍ നിന്ന് ഇരുമ്പയിര് മാറ്റാന്‍ തുറമുഖത്തെത്തിയ ഡെല്‍റ്റ കമ്പിനിയുടെ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സിഐഎസ്‌എഫിന്റെ പട്രോളിങ് ബോട്ട് തെരച്ചില്‍ നടത്തി ഡ്രൈവറെ കണ്ടെത്തുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാണാതായ ഭീമപ്പക്കായി തിരച്ചില്‍ തുടരുകയാണ്.