കണ്ടെയിന്‍മെന്റ് സോണുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിന് അനുമതിയില്ല

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കണ്ടെയിന്‍മെന്റ് സോണുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിന് അനുമതിയില്ലെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ജില്ലയിലെ വിവിധ താലൂക്ക് തഹസില്‍ദാരുമായും നോഡല്‍ ഓഫീസര്‍മാരുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യമറിയിച്ചത്. സോണുകളില്‍ രണ്ടുപേര്‍ക്കുമാത്രം കാല്‍നടയായി പോയി പ്രചാരണം നടത്താം.

ജില്ലയിലെ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ വി രതീശന്‍ യോഗത്തില്‍ അധ്യക്ഷനായി. പെരുമാറ്റചട്ട നിയമലംഘനവും ഡിഫേസ്‌മെന്റും കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധ്യക്ഷന്‍ പറഞ്ഞു. ജില്ലയില്‍ നവംബര്‍ 15ന് ശേഷം സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇല്ലായെന്നും പകരം തഹസില്‍ദാര്‍മാര്‍ക്ക് കോവിഡ് സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ ചുമതല നല്‍കിയിട്ടുണ്ടെന്നും കൂടാതെ 6 ചെലവു ചുരുക്കല്‍ ഒബ്‌സര്‍വര്‍മാരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...