പത്തനംതിട്ട :ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (എണ്ണൂറ്റിപ്പടി -പട്ടറേത്ത് റോഡില്‍ കാരക്കാട്ട് ഭാഗവും, വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന ഞാലി ഭാഗം ജംഗ്ഷന്‍) എന്നീ സ്ഥലങ്ങളില്‍ 2020 സെപ്റ്റംബര്‍ 11 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (കുറവന്‍കുഴി ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (ചുഴന്ന കോളനി ഭാഗം), വാര്‍ഡ് 13 (ഈട്ടിക്കൂട്ടത്തി കോളനി ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 12 മുതല്‍ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും,
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (തിനവിളപ്പടി മുതല്‍ കയ്യാണിപ്പടി വരെയുള്ള മ്ലാന്തടം കോളനി ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് ഒന്‍പത് (തിനവിളപ്പടി ആശ്രമം ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് മൂന്ന് (ആറ്റുചിറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (കുമ്പനാട് നോര്‍ത്ത് ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (ഇരവിപേരൂര്‍ പടിഞ്ഞാറ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (ചുഴന്ന കോളനി ഭാഗം ഒഴികെ), വാര്‍ഡ് 13 (ഈട്ടിക്കൂട്ടത്തി കോളനി ഭാഗം ഒഴികെ), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (അത്തിക്കയം പാലം, അറക്കമണ്‍ ജംഗ്ഷന്‍ മുതല്‍ ഉന്നത്താനി ജംഗ്ഷന്‍ വരെ), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കഞ്ചോട്, കാരം വേലി, വാഴവിള പ്രദേശങ്ങള്‍) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 12 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.