ചെങ്ങന്നൂര്‍ : കൊല്ലകടവ് മാര്‍ക്കറ്റ് റോഡിലെ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളാണ് അടിക്കടി പൊട്ടി ശുദ്ധജലം പാഴായി പോകുന്നത്. കടുത്ത ഈ വേനലില്‍ രാപകല്‍ ശുദ്ധജലം പാഴായി പോകുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നാട്ടുകാര്‍ അറിയിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഒഴുകി പോകുന്ന വെള്ളം കുഴികളില്‍ കെട്ടികിടന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയാണ്. വഴിയാകെ ചള്ള നിറഞ്ഞ് ഇത് വഴിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. മാര്‍ക്കറ്റ് റോഡില്‍ നിന്ന് കൊല്ലകടവ് – മാവേലിക്കര റോഡിലേക്ക് ഇറങ്ങുന്ന പടികളില്‍ വെള്ളം കെട്ടികിടന്ന് പായല്‍ പിടിച്ചതിനാല്‍ ഇത് വഴി യാത്ര ചെയ്യുന്നവര്‍ തെന്നി വീഴുക പതിവാണ്. പൊട്ടിയ പൈപ്പുകള്‍ എത്രയും വേഗം ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലകടവ് മാര്‍ക്കറ്റ് റോഡിലെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു
RECENT NEWS
Advertisment