കൊല്ലകടവ് മാര്‍ക്കറ്റ് റോഡിലെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കൊല്ലകടവ് മാര്‍ക്കറ്റ് റോഡിലെ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകളാണ് അടിക്കടി പൊട്ടി ശുദ്ധജലം പാഴായി പോകുന്നത്. കടുത്ത ഈ വേനലില്‍ രാപകല്‍ ശുദ്ധജലം പാഴായി പോകുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നാട്ടുകാര്‍ അറിയിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഒഴുകി പോകുന്ന വെള്ളം കുഴികളില്‍ കെട്ടികിടന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയാണ്. വഴിയാകെ ചള്ള നിറഞ്ഞ് ഇത് വഴിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. മാര്‍ക്കറ്റ് റോഡില്‍ നിന്ന് കൊല്ലകടവ് – മാവേലിക്കര റോഡിലേക്ക് ഇറങ്ങുന്ന പടികളില്‍ വെള്ളം കെട്ടികിടന്ന് പായല്‍ പിടിച്ചതിനാല്‍ ഇത് വഴി യാത്ര ചെയ്യുന്നവര്‍ തെന്നി വീഴുക പതിവാണ്. പൊട്ടിയ പൈപ്പുകള്‍ എത്രയും വേഗം ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...