മഞ്ഞിനിക്കര ദയറായിൽ അഖണ്ഡ പ്രാർത്ഥന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മഞ്ഞിനിക്കര : സ്വന്ത ഇഷ്ടങ്ങളെക്കാൾ കൂടുതലായി മറ്റുള്ളവരുടെ ഇഷ്ടത്തിനായി ജീവിതം സമർപ്പിച്ച് ത്യാഗോജ്വലമായ ജീവിതം ക്രിസ്തുവിനെ പ്രതി നയിച്ച മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവാ പരിശുദ്ധ സഭക്കും സമൂഹത്തിനും ശ്രേഷ്ഠമായ മാതൃകയാണെന്ന് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യുഹാനോൻ മെത്രാപ്പോലീത്ത പറഞ്ഞു. മഞ്ഞിനിക്കര മോർ ഇഗ്‌നാത്തിയോസ് ദയറായിൽ എലിയാസ് ത്രിതിയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ വാർഷിക അഖണ്ഡ പ്രാർത്ഥന ഉത്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്താ. ദയറാധിപൻ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പാ മാടപ്പാട്ട്, പി. ഇ. മാത്യൂസ് റമ്പാൻ, ബേസിൽ റമ്പാൻ, ബർസൗമോ റമ്പാൻ, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. എബി സ്റ്റീഫൻ,ഫാ. അൾജോ വർഗീസ്, ഫാ. അഖിൽ മഞ്ഞിനിക്കര, ഫാ. നിമിഷ് എബ്രഹാം നേതൃത്വം നൽകി. ഫാ സോബിൻ എലിയാസ്, ഫാ. ബേസിൽ മഴുവന്നൂർ, ഫാ. റെജി മാത്യു എന്നിവർ ധ്യാന പ്രസംഗം നടത്തി. രാവിലെ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പൊലീത്താ വി. കുർബാനക്ക് കാർമികത്വം വഹിച്ചു. ഞായർ പുലർച്ചെ 3 ന് കുരിശിങ്കലേക്ക് പ്രദക്ഷിണം. നാളെ (ഞായർ) പുലർച്ചെ 5 ന് കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വി. കുർബാന, കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ച ഇവയോടെ സമാപിക്കും.
നാളെ (ഞായർ) 730 ന് വി. കുർബാനയും തിങ്കളാഴ്ച 8 ന് ബാവയുടെ മാസ പെരുന്നാൾ മൂന്നിന്മേൽ കുർബാനയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...