തിരുവനന്തപുരം : വര്‍ക്കലയില്‍ കോണ്‍ട്രാക്ടറായ ശ്രീകുമാറും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തിട്ടമംഗലം സ്വദേശിയായ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകുമാറും അശോകും സുഹൃത്തുക്കളായിരുന്നു. ശ്രീകുമാര്‍ ഏറ്റെടുക്കുന്ന ജോലികളുടെ സബ് കോന്‍ട്രാക്ട് ജോലികള്‍ അശോക് കുമാറിനെയാണ് ഏല്‍പ്പിച്ചിരുന്നത്.
എന്നാല്‍ ഇയാള്‍ ജോലി തുടങ്ങാന്‍ കാലതാമസം വരുത്തിയതോടെ ശ്രീകുമാറിന് സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വന്നു. ഇതാണ് ആത്മഹത്യയിലേക്ക് ഈ കുടുംബത്തെ നയിച്ചത്. ശ്രീകുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ അശോക് കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ഇരുവരുടെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.