പണംവാരുന്നത് കരാറുകാരും ഇടനിലക്കാരും ; കരിങ്കല്ല് കുത്തിനിറച്ച് ടിപ്പറുകളുടെ മരണ പാച്ചിൽ, റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണത്തിന്റെ പേരിൽ കരാറുകാരും രാഷ്ട്രീയക്കാരടക്കമുള്ള ഇടനിലക്കാരും പണംവാരുമ്പോൾ തുലാസിലാവുന്നത് മനുഷ്യജീവൻ. അപകടകരമാംവിധം നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ടിപ്പറുകൾ ചീറി പായുന്നത്. വിഴിഞ്ഞത്തേക്കുള്ള വാഹനങ്ങൾ തടയരുതെന്ന് ഉന്നതോദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അനൗദ്യോഗികമായി തീരുമാനമെടുത്തതോടെ നിയമപരമായ പരിശോധനകളും ഇല്ലാതായി. വിഴിഞ്ഞം തുറമുഖനിർമാണത്തിനു മാത്രമായി അറുന്നൂറോളം ടിപ്പറുകളാണ് പ്രതിദിനമെത്തുന്നത്. തമിഴ്‌നാട്ടിലെ തിരുനെൽവേലി, അംബാസമുദ്രം തുടങ്ങിയ പ്രദേശങ്ങളിലെയും കൊല്ലം, തിരുവനന്തപുരം ജില്ലകളിലെയും ക്വാറികളിൽനിന്നാണ് നിർമാണസാധനങ്ങൾ കൂടുതലും എത്തുന്നത്.

വിവിധ കമ്പനികൾക്ക് നിർമാണസാധനങ്ങൾ എത്തിക്കാൻ കരാർ നൽകിയിട്ടുണ്ട്. ഈ കമ്പനികൾ ഉപകരാറുകൾ നൽകിയിട്ടുണ്ട്. ഇവർ വീണ്ടും മറ്റുള്ളവർക്ക് ഉപകരാറുകൾ നൽകും. ഒരോ സ്ഥലത്തും പ്രാദേശിക രാഷ്ട്രീയക്കാരടക്കമുള്ളവരും ബിനാമികളുമാണ് ഇത്തരം ഉപകരാറുകളെടുത്തിട്ടുള്ളത്. പ്രധാന കരാർ നൽകിയ കമ്പനി അധികൃതർക്കുപോലും സാധനങ്ങളെത്തിക്കുന്ന ടിപ്പറുകളുടെ ഉടമകളെയോ ഡ്രൈവർമാരെയോ അറിയില്ല എന്നതും ഞെട്ടൽ ഉണ്ടാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....