ആന എഴുന്നള്ളിപ്പ് നിയന്ത്രണം ; ജഡ്ജിമാർക്കെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി പൂരപ്രേമി സംഘം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തില്‍ ഉത്തരവിട്ട ജഡ്ജിമാർക്കെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി പൂരപ്രേമി സംഘം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്ക് എതിരെയാണ് പരാതി. മൃഗസംരക്ഷണ സംഘടനയായ ‘ പെറ്റ’യുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥെന്ന് പരാതിയില്‍ പറഞ്ഞു.ആന എഴുന്നള്ളിപ്പ് കേസ് മറ്റൊരു ബെഞ്ചിലേയ്ക്ക് മാറ്റണം. കേരളത്തിലെ ആചാര പെരുമ തകർക്കാൻ വിദേശ ഗൂഢാലോചനയുണ്ടെന്നും പൂര പ്രേമി സംഘം ആരോപിച്ചു. ആന എഴുന്നള്ളിപ്പ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ പൂരപ്രേമി സംഘം ഏകദിന ഉപവാസം തുടങ്ങി. തൃശ്ശൂർ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി കിഴക്കൂട്ട് അനിയന്മാരാർ ഉപവാസത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ ദിവസം തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ ആചാര സംരക്ഷണ കൂട്ടായ്മ വിളിച്ചിരുന്നു. ജില്ലയിലെ വിവിധ ക്ഷേത്രം ഭാരവാഹികൾ കൂട്ടായ്മയുടെ ഭാഗമായിരുന്നു. ആന എഴുന്നുള്ളിപ്പിന് നിയമ ഭേദഗതി കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാരിനോടും വെടിക്കെട്ടിന് ഇളവ് വേണമെന്ന കേന്ദ്ര സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...