അടിസ്ഥാനസൗകര്യത്തിന്റെ കുറവ് ; വലഞ്ഞ് കരിങ്ങാലിപ്പാടത്തെ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : അടിസ്ഥാനസൗകര്യത്തിന്റെ കുറവ് കരിങ്ങാലിപ്പാടത്തെ കർഷകരെ വലയ്ക്കുന്നു. കൃഷി ഇറക്കേണ്ട ഡിസംബർമാസം മുതൽ വെള്ളത്തിന്റെ പ്രശ്‌നമാണ് കർഷകർക്ക് പ്രധാനമായും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആധുനിക സൗകര്യങ്ങൾ കൃഷിക്കായി ഒരുക്കുന്ന കാലത്തുപോലും കരിങ്ങാലിപ്പാടത്ത് വെള്ളംവറ്റിച്ച് നേരത്തേ കൃഷിയിറക്കുവാനുള്ള സൗകര്യമില്ല. പല പാടശേഖരങ്ങളിലും വൈദ്യുതിപോലും എത്തിയിട്ടില്ല. പമ്പുസെറ്റുകൾക്കു പകരം ഇപ്പോഴും പെട്ടിയും പറയും ഡീസൽ എൻജിനുമാണ് മിക്ക പാടശേഖരങ്ങളിലും ഉപയോഗിക്കുന്നത്. ഇതിന് കർഷകർതന്നെ പണം മുടക്കേണ്ട അവസ്ഥയുമാണ്.

വൃശ്ചികകാർത്തികയ്ക്ക് നിലം ഒരുക്കി കൃഷിയിറക്കേണ്ട കരിങ്ങാലി പാടശേഖരത്തിൽ ഇത്തവണയും കൃഷി പ്രതിസന്ധിയിലാകും. വിത്ത് വാങ്ങിവെച്ച് ഞാറ് പാകാനും വിതയ്ക്കാനുംപോലും കഴിയാതെ വിഷമിക്കുകയാണ് കർഷകർ. കൃഷിയിറക്കേണ്ട സമയമായിട്ടും പാടത്ത് വെള്ളം നിറഞ്ഞുകിടക്കുന്നതാണ് പ്രശ്‌നമാകുന്നത്. ഓരോ മഴയിലും ഐരാണിക്കുടി പാലത്തിനു താഴെയുള്ള വലിയതോടുവഴി കരിങ്ങാലിപ്പാടത്ത് വെള്ളം നിറയുന്നതുകാരണം നിലം പൂട്ടിയടിച്ച് ഒരുക്കാൻ കർഷകർക്ക് കഴിയുന്നില്ല. വെള്ളം അടിച്ചുവറ്റിക്കാൻ പദ്ധതിയില്ലാത്തതുതന്നെയാണ് പാടത്തെ പ്രധാന പ്രശ്‌നം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...