കേന്ദ്രത്തിന്‍റെ നിയന്ത്രണം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രസർക്കാർ സാമ്പത്തിക നിയന്ത്രണം തുടർന്നാൽ ഓണത്തിന് ശേഷം സംസ്ഥാനത്തെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. ഓണച്ചെലവിനായുള്ള കടമെടുപ്പോടെ സംസ്ഥാനത്തിന് കടമെടുക്കാൻ ഈ വർഷം ബാക്കിയാകുന്നത് 2000 കോടി മാത്രമാണ്. കടുത്ത പ്രതിസന്ധിക്കിടയിലും ഓണച്ചെലവായി 19,000 കോടി രൂപ വിനിയോഗിക്കാനാകുന്നത് സർക്കാരിന് ആശ്വാസമായി. ഇങ്ങനെയുള്ള അവസ്ഥയിലും ഓണത്തിന് മുന്നോടിയായി സാമൂഹിക ക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അനുകൂല്യങ്ങളും നല്‍കാനായത് സര്‍ക്കാരിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇനിയും ഓണച്ചെലവ് പൂര്‍ത്തിയാക്കാന്‍ കടം എടുക്കും.

ഈ മാസം 22 ന് 2000 കോടി രൂപ കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ എടുത്ത കടം 18500 കോടി രൂപയായി മാറും. അതായത് ഇനി കേന്ദ്രം അനുവദിച്ചതില്‍ ബാക്കിയുള്ളത് 2021 കോടി രൂപ മാത്രമായിരിക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും ഏഴ് മാസം ബാക്കി കിടക്കുന്നു. അതായത് ഓണം കഴിഞ്ഞാല്‍ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമെന്നത് ഉറപ്പ്. കേന്ദ്രത്തിന്‍റെ കടുംവെട്ടാണ് എല്ലാത്തിനും കാരണമെന്ന് ധനമന്ത്രി തുറന്നു പറയുന്നു. ഇതിലൂടെ മാത്രം നഷ്ടമായത് 40000 കോടി രൂപയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...