ലക്ഷദ്വീപിൽ കൃഷിഭൂമി കൈമാറ്റത്തിന് നിയന്ത്രണം ; കലക്ടറുടെ മുൻകൂർ അനുമതി നിർബന്ധമാക്കാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

കവരത്തി : ലക്ഷദ്വീപിലെ കൃഷിഭൂമി കൈമാറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടം ഒരുങ്ങുന്നു. ഭൂമി വിൽക്കുന്നതിനും കൈമാറുന്നതിനും ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി നിർബന്ധമാക്കുന്ന പുതിയ നിയമത്തിന്റെ കരട് പതിപ്പ് പുറത്തിറങ്ങി. ലക്ഷദ്വീപിൽ നിലവിൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് വലിയ തടസ്സങ്ങളില്ലെങ്കിലും, പുതിയ നിയമം വരുന്നതോടെ ദ്വീപ് നിവാസികൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് പോലും കലക്ടറുടെ മുൻകൂർ അനുമതി ആവശ്യമായി വരും. വിൽപനയ്ക്ക് പുറമെ ഇഷ്ടദാനം, പാട്ടം എന്നിവയ്ക്കും ഈ നിയമം ബാധകമാണ്.

പിതാവ് തന്റെ മക്കൾക്ക് ഭൂമി കൈമാറുന്നത് പോലും ഈ നിയമപ്രകാരം തടസ്സപെടാൻ സാധ്യതയുണ്ടെന്ന് ദ്വീപുവാസികൾ ആശങ്ക അറിയിച്ചു. ദ്വീപിലെ ജനങ്ങൾ താമസിക്കാനും വീട് നിർമ്മാണത്തിനും ഉപയോഗിക്കുന്നത് കൃഷിഭൂമിയായി തരംതിരിച്ചിട്ടുള്ള ഭൂമിയായതിനാൽ, പുതിയ മാറ്റം അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെയും ബാധിച്ചേക്കാം. 1964-ലെ നിലവിലുള്ള നിയമപ്രകാരം ലക്ഷദ്വീപിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടാത്ത ഒരാൾക്ക് ഭൂമി കൈമാറണമെങ്കിൽ മാത്രമായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ അനുമതി ആവശ്യമുണ്ടായിരുന്നത്. എന്നാൽ പുതിയ ഭേദഗതിയിലൂടെ ദ്വീപുവാസികൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനും ഭരണകൂടത്തിന്റെ നിയന്ത്രണം കൊണ്ടുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...