തദ്ദേശ പൊതു തെരഞ്ഞെടുപ്പിനെ ‘കണ്‍ട്രോളി’ലാക്കി കണ്‍ട്രോള്‍ റൂം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ പൊതു തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിച്ചും നിരീക്ഷിച്ചും കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ 14 കൗണ്ടറുകളിലായി അന്‍പതില്‍പരം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് പുരോഗതി തത്സമയം നിരീക്ഷിച്ചത്. പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷന്മാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിച്ചിരുന്നു.

മോക്‌പോള്‍ തുടങ്ങിയ സമയം, ഓരോ മണിക്കൂറിലേയും പോളിംഗ് ശതമാനം തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ ഏഴു പേര് അടങ്ങുന്ന ഒരു ടീമാണ് ഉണ്ടായിരുന്നത്. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹാരം കാണാന്‍ വേണ്ടിയും ആരംഭിച്ച സെക്ടറല്‍ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തിയ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് മോണിറ്റര്‍ ചെയ്യാനും പ്രത്യേക സംഘം ഉണ്ടായിരുന്നു.

ഇതിനു പുറമെ ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേഷന്‍ ഡെസ്‌ക്, വെബ് കാസ്റ്റിംഗ് ഡെസ്‌ക്, നെറ്റ് വര്‍ക്കിംഗ് ഡെസ്‌ക്ക്, ഇവിഎം ടീം, പോലീസ്, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി ടീം, കെഎസ്ഇബി, ആര്‍.ടി.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസ് ടീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ടീം, ബ്ലോക്ക്തലത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്ന ബ്ലോക്ക്തല സൂപ്പര്‍വൈസിംഗ് ടീം തുടങ്ങിയവരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചത്.

കൂടാതെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാകാത്ത വിവരങ്ങളും, വോട്ടിംഗ് ശതമാനവും സെക്ടറല്‍ ഓഫീസറന്മാരെ ഫോണില്‍ വിളിച്ച് എടുക്കുന്നതിനുള്ള സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരുന്നു. എഡിഎം അലക്‌സ് പി.തോമസിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു കണ്‍ട്രോള്‍ റൂമിന്റെ ഓവറോള്‍ സൂപ്പര്‍വൈസിംഗ് നിര്‍വഹിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...