വി​വാ​ദ കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ല്‍ രാ​ഷ്‌​ട്ര​പ​തിരാംനാ​ഥ് കോ​വി​ന്ദ് ഒ​പ്പുവെ​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക​രു​ടേ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​യും എ​തി​ര്‍​പ്പു​ക​ള്‍​ക്കി​ടെ വി​വാ​ദ കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ല്‍ രാ​ഷ്‌​ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദ് ഒ​പ്പുവെച്ചു. ഇ​തോ​ടെ ബി​ല്ലു​ക​ള്‍ നി​യ​മ​മാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും വി​വാ​ദ​മാ​യ മൂ​ന്ന് ബി​ല്ലു​ക​ളും പാ​സാ​യി​രു​ന്നു.
ഇ​രു​സ​ഭ​ക​ളി​ലും ബി​ല്ലു​ക​ള്‍​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി. സം​യു​ക്ത പ്ര​തി​പ​ക്ഷം രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ര്‍​ശി​ച്ച്‌ ബി​ല്ലി​ല്‍ ഒ​പ്പി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മൂ​ന്ന് കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ലും ഒ​പ്പു​വെയ്ക്കാ​തെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​വേ​ദ​ന​വും രാ​ഷ്‌​ട്ര​പ​തി​ക്ക് ന​ല്‍​കി. കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. രാ​ജ്യ​സ​ഭാ സ​മ്മേ​ള​നം ഈ ​സ​മ്മേ​ള​ന കാ​ല​യള​വ് ക​ഴി​യു​ന്ന​തു വ​രെ ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​നി​ടെ സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ ത്തി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് തൊ​ഴി​ല്‍ ബി​ല്ലു​ക​ള്‍ അ​ട​ക്കം പാ​സാ​ക്കി​യാ​ണ് സ​ഭ പി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍​ക്കെ​തി​രെ പ്ര​തി​ഷേധി​ച്ച എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി സ​ഭ ബ​ഹി​ഷ്ക​രി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...