തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് നാളെ മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് ഈ മാസം 28, 29, 30, ഒക്‌ടോബര്‍ 5 തീയതികളില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം.

ഓരോ ബ്ലോക്കിനു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചാണ് നറുക്കെടുപ്പിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഈ മാസം 28, 29, 30 തീയതികളിലാണ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് ഒക്‌ടോബര്‍ 5ന് രാവിലെ 10 മുതലും ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് വൈകിട്ട് നാലിനുമാണ് നടക്കുന്നത്.

ഈ മാസം 28ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 28ന് ഉച്ചയ്ക്ക് 12.20 മുതല്‍ കോന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 29ന് രാവിലെ 10 മുതല്‍ കോയിപ്രം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 11.30 മുതല്‍ പുളിക്കീഴ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും ഉച്ചയ്ക്ക് 1.30 മുതല്‍ റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 30ന് രാവിലെ 10 മുതല്‍ ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 11.45 മുതല്‍ പന്തളം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ പറക്കോട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് നടക്കും.

ഒക്‌ടോബര്‍ 5ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 10.30 മുതല്‍ കോയിപ്രം ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 11 മുതല്‍ പുളിക്കീഴ് ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 11.30 മുതല്‍ ഇലന്തൂര്‍ ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 12 മുതല്‍ റാന്നി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 12.30 മുതല്‍ കോന്നി ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും ഉച്ചകഴിഞ്ഞ് 2 മുതല്‍ പന്തളം ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും 2.30 മുതല്‍ പറക്കോട് ബ്ലോക്കിലെ സംവരണ വാര്‍ഡുകളുടേയും സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് നടക്കും. ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്‌ടോബര്‍ 5ന് വൈകിട്ട് നാലു മുതല്‍ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...