ഇടുക്കിയിലെ വിവാദ ക്രഷറും നിശാപാര്‍ട്ടിയും : കോടികളുടെ അഴിമതിയെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കോടികള്‍ കോഴ വാങ്ങിയാണ് ഇടുക്കി രാജാപ്പാറയിലെ പാറമടക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് ആരോപണം. കെപിസിസി നിര്‍വാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രഷറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാര്‍ട്ടി നടത്തിയത് വിവാദമായിരുന്നു.

തണ്ണിക്കോട്ട് ഗ്രൂപ്പ് എന്ന സ്വകാര്യ സ്ഥാപനമാണ് ഇടുക്കി ഉടുമ്പന്‍ചോലക്ക് സമീപത്തെ പാറമട വാടകക്കെടുത്തിരിക്കുന്നത്. നേരത്തെ അളവില്‍ കൂടുതല്‍ പാറപൊട്ടിച്ചതിനാല്‍ വന്‍ തുക പിഴ ചുമത്തി റവന്യു വകുപ്പ് പ്രവര്‍ത്തനാനുമതി നിഷേധിച്ച പാറമടയാണ് ഇത്. ഇവിടെ പുതിയ ക്രഷറിന് അനുമതി നല്‍കാന്‍ ഉടുമ്പന്‍ചോല പഞ്ചായത്തും സര്‍ക്കാര്‍ സംവിധാനങ്ങളും വന്‍തുക കോഴ വാങ്ങിയെന്നാണ് ആരോപണം.

ക്രഷറിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉടുമ്പന്‍ചോല പഞ്ചായത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തണ്ണിക്കോട്ട് ഗ്രൂപ്പ് ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു. ക്രഷറിന്റെ ഉദ്ഘാടന ദിവസം കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയതും മദ്യം വിളമ്പിയതും അധികൃതരുടെ മൗനാനുവാദത്തോടെ ആണെന്നും ഇതിന് കൂട്ടുനിന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ശശികുമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 47 പേരുടെ പേരുവിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പ സ്വാമി പറഞ്ഞു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെ എപിഡെമിക് അക്ട് പ്രകാരം പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...