വിവാദ വിവാഹം : പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ് ; സുരക്ഷയിൽ തീരുമാനമായിട്ടില്ലെന്ന് കൊച്ചി കമ്മീഷണർ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.  പെൺകുട്ടിക്ക് പോലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നതായാണ് വിവരം. പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു. കുട്ടിയെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുമോ എന്നും സംശയമുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭർത്താവിനെതിരെ മധ്യപ്രദേശിൽ ചുമത്തിയിട്ടുള്ളത്. അതിനാൽ കുട്ടിയെ കസ്റ്റഡിയിലെടുക്കാൻ മധ്യപ്രദേശ് പോലീസിന് കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...