എറണാകുളം സെന്റ്. മേരീസ് പള്ളിയിലെ വികാരി സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്ന് ഫാദർ ആന്റണി നരിക്കുളം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം സെന്റ്. മേരീസ് പള്ളിയിലെ വികാരി സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്ന് ഫാദർ ആന്റണി നരിക്കുളം. സ്ഥാനം ഒഴിഞ്ഞു എന്നത് വ്യാജ പ്രചരണമാണ്. സെന്‍റ് മേരീസ് ബസിലിക്കയിലെ താമസം മാത്രമാണ് മാറ്റിയത്. തന്നെ മാറ്റിയാൽ ബസലിക്ക പള്ളിയിലെ പ്രശ്നം തീരുമെന്ന് പറഞ്ഞ് ചിലർ കർദ്ദിനാളിൽ സമ്മർദ്ദം ഉണ്ടാക്കി. സ്ഥലംമാറ്റത്തിനെതിരെ മേലാധികാരിക്ക് അപ്പീൽ നൽകിയതിനാൽ തന്‍റെ ചുമതല തുടരാം എന്നാണ് നിയമോപദേശമെന്നും ഫാദർ ആന്റണി നരിക്കുളം ഇടവകാംഗങ്ങൾക്ക് നൽകിയ കത്തിലൂടെ വ്യക്തമാക്കി.

കുർബാന തർക്കത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെന്‍റ് മേരീസ് ബലസിക്ക പള്ളിയിൽ ഒരു വിഭാഗം വിശ്വാസികൾ നടത്തുന്ന രാപ്പകൽ സമരത്തിൽ നാളെ മുതൽ വൈദികരും പങ്കാളികളാകും. അപ്പോസ്തലിക് അഡ്മിനിസ്ടേറ്റർ ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് നീതിയജ്ഞ സമരം തുടങ്ങിയതത്. സിനഡ് തീരുമാനം നടപ്പാക്കാത്തതിനെ തുടർന്ന് നിലവിലെ വൈദികൻ ആന്‍റണി നരികുളത്തെ നേരത്തെ സ്ഥലം മാറ്റി ആന്‍റണി പൂതവേലിലിനെ വികാരിയാക്കി നിയമിച്ചിരുന്നു. എന്നാൽ പുതിയ വികാരിക്ക് പ്രതിഷേധം കാരണം ചുമതലയേൽക്കാൻ കഴിഞ്ഞിട്ടില്ല.

സിനഡിന്‍റെ പിന്തുണയോടെയെത്തുന്ന പുതിയ വികാരി ആന്‍റണി പൂതവേലിലിനെ ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രഖ്യാപനം. അതേസമയം പള്ളിയിൽ പ്രവേശിച്ച് ചുമതലയേൽക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഫാദർ ആന്‍റണി പൂതവേലിൽ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്. ആന്‍റണി പൂതവേലിൽ എപ്പോൾ ആവശ്യപ്പെട്ടാലും സുരക്ഷ ഒരുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...