സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ നിലവാരത്തെച്ചൊല്ലി ഇടതു സൈദ്ധാന്തികർ തമ്മിൽ തർക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ നിലവാരത്തെച്ചൊല്ലി ഇടതു സൈദ്ധാന്തികർ തമ്മിൽ തർക്കം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലറുമായ രാജൻ ഗുരുക്കൾക്കെതിരെ ഡോ. പി കെ പോക്കർ. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മണ്ണുണ്ണികളെ സൃഷ്ടിക്കുന്നു എന്ന രാജൻ ഗുരുക്കളുടെ പരാമർശത്തെ ചൊല്ലിയാണ് തർക്കം. രാജൻ ഗുരുക്കൾ കേരളത്തിലെ വിദ്യാർത്ഥികളെ അവഹേളിച്ചതായി ഡോ. പി കെ പോക്കർ ആരോപിച്ചു. വരേണ്യരുടെ വിമർശനമാണ് രാജൻ ഗുരുക്കൾ ഉയർത്തിയതെന്നും അദ്ദേഹം ഒരു ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. ആർ.എൽ.വി രാമകൃഷ്ണനെ സത്യഭാമ അവഹേളിച്ചത്തിന് സമാനമായ അധിക്ഷേപമാണ് രാജൻ ഗുരുക്കളുടേതെന്നും ഡോ. പി.കെ പോക്കർ അഭിപ്രായപ്പെട്ടു.

ഒരു മാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് കേരളത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം സംബന്ധിച്ച് രാജൻ ഗുരുക്കൾ ചില പരാമർശങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾ സ്വയം പഠിക്കുന്നില്ലെന്നും സ്പൂൺ ഫീഡിങിലൂടെ അവർ മണ്ണുണ്ണികളായി മാറുന്നു എന്നും രാജൻ ഗുരുക്കൾ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതിനെ എതിർത്തുകൊണ്ടാണ് ‘ആരാണ് ഗുരുക്കളേ മണ്ണുണ്ണികൾ?’ എന്ന പേരിൽ പി.കെ പോക്കർ ലേഖനമെഴുതിയിരിക്കുന്നത്. ജാതി വ്യവസ്ഥയിലേതുപോലെ മറ്റുള്ളവരെ മോശമായി കാണുന്ന ഒരു സമീപനമാണ് രാജൻ ഗുരുക്കളുടേതെന്ന് പി.കെ പോക്കർ വിമർശിക്കുന്നു. താനടക്കമുള്ള ആളുകൾ കേരളത്തിലെ സർവകലാശാലയിൽ പഠിപ്പിച്ചവരാണ്. വിദേശ സർവകലാശാലകളിലെ വിദ്യാർത്ഥികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടുത്തെ വിദ്യാർത്ഥികളുടെ നിലവാരം കുറച്ച് കാണിക്കാനാവില്ല. രാജൻ ഗുരുക്കൾ നടത്തിയത് അവഹേളനമാണെന്നും അത് തിരുത്തണമെന്നും പി.കെ പോക്കർ പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....