വിവാദങ്ങൾ തനിക്ക് പ്രശ്‌നമല്ല, ആരുമായും ഗുസ്തിക്കില്ല ; ഇ.പി.ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റിസോര്‍ട്ട് വിവാദത്തിലെ വാര്‍ത്തകളിൽ പ്രതികരണവുമായി എൽഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിവാദങ്ങൾ തനിക്ക് പ്രശ്‌നമല്ല, ആരുമായും ഗുസ്തിക്കില്ല. പി ജയരാജൻ അംഗീകരിച്ച പദ്ധതിയായിരുന്നു. വിഷയം പാർട്ടിയിലും ചർച്ച ചെയ്തിരുന്നു. പി എഫ് തുകയാണ് ഭാര്യ നിക്ഷേപിച്ചത്. വിവാദങ്ങൾ സർക്കാരിനെ ബാധിക്കില്ല. രമേശനുമായുള്ള പ്രശ്‌നം തനിക്ക് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പി ജയരാജന്റെ നിലപാടിന് അനുസരിച്ചല്ല തന്റെ നിലപാട്. തനിക്കെതിരെ വിവാദങ്ങൾ ഉണ്ടാക്കുന്നത് സിപിഐ എം ആയതിനാലാണ്. ചികിത്സാ കേന്ദ്രത്തിന്റെ കാര്യം പാർട്ടി ചർച്ച ചെയ്തതാണ്. പി ജയരാജന് ഇക്കാര്യം അറിയാം. പി ജയരാജൻ പങ്കെടുത്ത പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചർച്ച ചെയ്തു. ഇപ്പോൾ ഈ വിഷയം ചർച്ചയ്ക്കെത്തിയത് എങ്ങനെയെന്ന് അറിയില്ല. വിവാദങ്ങൾ തനിക്ക് പ്രശ്‌നമല്ല. മാധ്യമങ്ങളിൽ വന്നത് എങ്ങനെയെന്ന് തനിക്ക് അറിയാം. ഇതിന് പിന്നിൽ ആരാണെന്നും അറിയാം, എന്നാൽ അവരോട് ശത്രുതയില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.

ആത്മാർത്ഥമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ വേട്ടയാടുന്നു. താൻ രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്ന വാർത്ത തെറ്റാണ്. താൻ പോളിറ്റ് ബ്യുറോ അംഗമാകാൻ യോഗ്യനാണെന്ന് തോന്നുന്നില്ല. കണ്ണൂരിൽ ആയൂർ വേദ ചികിത്സാ കേന്ദ്രം തുടങ്ങാൻ മുൻകൈ എടുത്തത് നല്ല ഉദ്ദേശത്തിലാണ്. ചികിത്സാ കേന്ദ്രത്തിന് സ്ഥലം കാണാൻ പോയിട്ടുണ്ട്. രമേശനെ എം ഡി ആക്കിയത് താൻ പറഞ്ഞിട്ടാണ്. ചെയർമാൻ ആകാൻ തന്നോട് പറഞ്ഞു. മകൻ ജെയ്‌സണിന്റേതാണ് ആദ്യ നിക്ഷേപം. സ്ഥാപനത്തിന് പ്രോത്സാഹനം നല്കിയെന്നത് ശരിയാണ്. ഉപദേശവും സഹായവും കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...