കൊച്ചി: സിറോ മലബാർ സഭയിലെ സെന്റ് മേരീസ് ബസലിക്ക അഡ്മിനിസ്‌ട്രേറ്ററെ മാറ്റിയെങ്കിലും മറ്റ് ആവശ്യങ്ങളിൽ വിമത വിഭാഗത്തിന്റെ പ്രതിഷേധം തുടരും. എറണാകുളം-അങ്കമാലി അതിരൂപതയിൽ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററായ ആൻഡ്രൂസ് താഴത്തിനെ മാറ്റണമെന്ന ആവശ്യത്തിൽ വിമത വിഭാഗം ഉറച്ച് നിൽകുകയാണ്. ഭൂമി കുംഭകോണത്തിലൂടെ ഉണ്ടായ നഷ്ടം സിനഡ് നികത്തണമെന്ന ആവശ്യത്തിനും രണ്ട് വർഷത്തെ പഴക്കമുണ്ട്. ഇതും വരും ദിവസങ്ങളിൽ ശക്തമായി ഉന്നയിക്കാനാണ് നീക്കം. ഏകീകൃത കുർബാന നടപ്പിലാക്കാനായി സഭയുടെ പ്രധാന ബസലിക്കയായ സെന്റ് മേരീസിൽ ആന്റണി പൂതവേലിൽ എത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
നിയമനം നടത്തിയ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററായ മാർ ആൻഡ്രൂസ് താഴത്തിന്റെ നിയമനം കൂടി ആയതോടെ പൂതവേലിനെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന വാശി തുടർന്നു. ഇതോടെ ബസലിക്കക്ക് തന്നെ പൂട്ട് വീണതോടെയാണ് സഭ നേതൃത്വം പുതിയ സ്ഥലം മാറ്റ ഉത്തരവിലൂടെ വിമത വിഭാഗത്തെ തണുപ്പിച്ചത്. എന്നാൽ പൂതവേലിന്റെ മാറ്റത്തെ അംഗീകരിക്കുമെങ്കിലും മാർ ആൻഡ്രൂസ് താഴത്തിനെ മാറ്റി മാർ ആന്റണി കരിയിലിനെ തിരികെ വിളിക്കണമെന്ന ആവശ്യം ബാക്കിയാണ്.ആൻഡ്രൂസ് താഴത്തിനെതിരായ നിസഹകരണം തുടർന്നുകൊണ്ടുള്ള പ്രതിഷേധം തുടരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































