റായ്പൂർ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് എ ഐ സി സി നേതൃത്വം. തർക്കങ്ങൾ ഒഴിവാക്കണം. ഇത് സംബന്ധിച്ച നിർദേശം കെപിസിസിക്ക് നൽകിയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. സോണിയഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ല. രാഷ്ട്രീയത്തിൽ നിന്ന് സോണിയ ഗാന്ധിക്ക് മാറിനിൽക്കാനാകില്ല. അവരുടെ സാന്നിധ്യവും അനുഗ്രഹം പാർട്ടിക്ക് ആവശ്യമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗം വിടവാങ്ങൽ പ്രസംഗമല്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു
പാർട്ടി ഭരണഘടന ഭേദഗതി ഗുണം ചെയ്യും. പാർട്ടി ഘടനയിൽ വിപ്ലവം കൊണ്ടുവരുന്ന തീരുമാനമാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു. കൂടുതൽ പേർക്ക് പ്രവർത്തക സമിതിയിൽ അവസരം വരും. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം കിട്ടുമെന്നും ഇത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും കെ.സി.വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം ആകും. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്ലീനറി സമാപിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































