കോൺഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിൽ വിവാദം അടഞ്ഞ അധ്യായം : ചാണ്ടി ഉമ്മൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോൺഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിൽ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെപിസിസി പ്രസിഡന്‍റ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ തരാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ നൽകിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചതല്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പ്രചരണത്തിൽ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം പറയുക മാത്രമാണ് ചെയ്തത്. ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും വിവാദം അടഞ്ഞ അധ്യായമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് വിളിച്ച് കാര്യങ്ങൾ ചോദിച്ചു. അദ്ദേഹത്തെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഔട്ട് റീച്ച് സെല്ല് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പോലും വിമർശിച്ചിട്ടില്ല. ചിലർ ചില കഥകൾ മെനയുകയാണ്, അവർ കഥകൾ ഉണ്ടാക്കട്ടെ. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ പറയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ റെയ്ഡ് ; 27 ഇടങ്ങളിൽ പരിശോധന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നിരോധിത സംഘടനയായ...

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു ; പിൻചക്രം കയറിയിറങ്ങി 65കാരിക്ക് ദാരുണാന്ത്യം

0
കാക്കനാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരി മരിച്ചു. കെബിപിഎസ്...

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് ; കൊടുംക്രിമിനലെന്ന് റിപ്പോർട്ട് നൽകും

0
കണ്ണൂർ : അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം....

എം.സി.സി. അഖിലേന്ത്യ ക്വാട്ട ; ഒന്നാം റൗണ്ടിലേക്കുള്ള സീറ്റ് വിതരണപ്പട്ടിക പ്രസിദ്ധീകരിച്ചു

0
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) അഖിലേന്ത്യാ തലത്തിലുള്ള അലോട്മെൻറ് പ്രക്രിയയുടെ ഭാഗമായി...