സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം ; രാജ് സമന്ദിലെ ബി.ജെ.പി ഓഫീസ് പ്രവർത്തകർ അടിച്ചു തകർത്തു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജസ്ഥാൻ ബി.ജെ.പിയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം. രാജ് സമന്ദിലെ ബി.ജെ.പി ഓഫീസ് ബി.ജെ.പി പ്രവർത്തകർ അടിച്ചു തകർത്തു. സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി. മിസോറാമിലും ചത്തീസ്ഗഡിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ രാജാസ്ഥാനിൽ തങ്ങി നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 83 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ട പട്ടികയിൽ ബി.ജെ.പി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 41 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. അന്നുതന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. ജയ്പൂരിലെ ബി.ജെ.പി ആസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി. പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ കോലം കത്തിക്കുകയും സി.പി ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രതിഷേധം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ വലിയ രീതിയിൽ വെട്ടിലാക്കിയിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...