മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോൺഗ്രസിൽ ഗ്രൂപ്പിസം അതിശക്തമായി തുടരുന്ന മലപ്പുറത്ത് യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിലൂടെ പുതിയ പോർമുഖം തുറന്നു. ഔദ്യോഗിക പക്ഷം മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചതായി ഡി.സി.സി വാർത്താ കുറിപ്പിറക്കി. ‘എ’ ഗ്രൂപ്പിൽ നിന്നും വിജയിച്ചവരെ മാത്രം ചേർത്ത് നിർത്തി ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച് ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് തെരത്തെടുപ്പ് ഫലം വന്നത്. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും എ.പി അനിൽകുമാർ എം.എൽ.എയും നേതൃത്വം നൽകുന്ന പക്ഷം കരുത്ത്കാട്ടിയെന്ന് ഡി.സി.സി ഓഫീസ് സെക്രട്ടറി വാർത്താ കുറിപ്പിറക്കി.

ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള ‘എ’ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ പി.നിധീഷിനെയും ‘ഐ’ ഗ്രൂപ്പിന്റെ നിസാം കുരുവാരകുണ്ടിനെയും പരാജയപ്പെടുത്തിയാണ് ഹാരിസ് മതൂരിന്റെ വിജയമെന്ന് വാർത്താകുറിപ്പിൽ പറയുന്നു. 16 നിയോജക മണ്ഡലം കമ്മിറ്റികളിൽ 13 എണ്ണം ഔദ്യോഗിക പക്ഷം വിജയിക്കുകയും രണ്ടെണ്ണം മാത്രമാണ് ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിന് ലഭിച്ചതെന്നും ഡി.സി.സിയുടെ ഔദേശിക മീഡിയാ ഗ്രൂപ്പിൽ വാർത്ത കുറിപ്പിട്ടു. ഗ്രൂപ്പ് തർക്കം പാരമ്യതയിൽ എത്തിനിൽക്കുമ്പോഴും പല നേതാക്കളും ഇത് സമ്മതിക്കാറില്ല. എന്നാൽ ഔദ്യോഗിക മീഡിയാ ഗ്രൂപ്പിൽ ഡി.സി.സി ഓഫീസ് സെക്രട്ടറി തന്നെയാണ് ഗ്രൂപ്പ് തിരിച്ച കണക്കും അവകാശവാദങ്ങളും ഉൾപ്പെടുത്തി വാർത്താ കുറിപ്പിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...