കോഴിക്കോട്ടെ ജൂബിലി ഹാളിന്റെ പേരിനെ ചൊല്ലി തർക്കം ; നഗരസഭയിൽ എതിർപ്പുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോർപറേഷൻ നവീകരിച്ച കണ്ടംകുളം ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിടാനുള്ള തീരുമാനത്തിനെതിരെ കൗൺസിൽ യോഗത്തിൽ ബി ജെ പി എതിർപ്പുന്നയിച്ചു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ടെന്നാണ് ബിജെപി നിലപാട്. എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും വേണ്ടിയുള്ള ഹാളിന് ഒരാളുടെ മാത്രം പേരിടരുതെന്നാണ് ആവശ്യം. നേരത്തെ കോർപറേഷൻ കൗൺസിൽ ഐകകണ്ഠേന അംഗീകരിച്ച തീരുമാനമാണിത്. ഈ തീരുമാനമെടുത്തപ്പോൾ ബി ജെ പി എതിർത്തിരുന്നില്ലെന്ന് മേയർ പ്രൊഫ ബീന ഫിലിപ്പ് പ്രതികരിച്ചു. ഒന്നര മാസത്തിന് ശേഷം എതിർപ്പുന്നയിക്കുന്നതിൽ വേറെ ഉദ്ദേശമുണ്ടെന്നും മേയർ പറഞ്ഞു. ബിജെപിയെ എതിർത്ത് എൽഡിഎഫ് കൗൺസിലർമാരും രംഗത്ത് വന്നു.

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നാളെ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച കോഴിക്കോട് കോർപറേഷന്‍റെ നവീകരിച്ച ജൂബിലി ഹാള്‍ ബിജെപി ഇന്ന് സമാന്തരമായി ഉദ്ഘാടനം ചെയ്തിരുന്നു. ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്‍റെ പേര് നൽകാനുള്ള കോർപറേഷൻ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി ജില്ലാ കമ്മിറ്റി സമാന്തര ഉദ്ഘാടനം നടത്തിയത്.

മലബാറിലെ എല്ലാ സ്വാതന്ത്ര്യസമര സേനാനികളുടെയും ഓർമ്മകൾക്ക് വേണ്ടിയാണ് ഹാൾ നിർമ്മിച്ചതെന്നും അത് ഒരാളിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്നാണ് ബിജെപി വാദം. എന്നാൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്‍റെ പേര് ഒരു മതത്തിനൊപ്പം ചേർത്തുവെച്ച് വിവാദമുണ്ടാക്കുന്നത് അദ്ദേഹത്തോട് കാണിക്കുന്ന നീതികേടാണെന്ന് കോർപറേഷൻ സർവകക്ഷി യോഗം അഭിപ്രായപ്പെട്ടു. നാളെ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ്

0
വാഷിങ്ടണ്‍: ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന്...

അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്

0
കണ്ണൂർ: പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...

ഏഴ് വയസ്സുകാരിക്ക് പീഡനം ; 21കാരന്‍ അറസ്റ്റില്‍

0
കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരനെ പോക്‌സോ വകുപ്പുകള്‍...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, ഫോൺ...