മൂവാറ്റുപുഴ: പൊളിക്കാനുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് റോഡ് അടച്ചത് വിവാദമായി. കഴിഞ്ഞ ദിവസം മൈക്രൊ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പെരുമറ്റം കൂള്‍മാരി റോഡാണ് ആക്രി വാഹനങ്ങള്‍ ഉപയോഗിച്ച് അടച്ചത്. ജീപ്പും പിക്അപ് വാനുമൊക്കെ ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുവന്ന് റോഡില്‍ നിരത്തുകയായിരുന്നു. പായിപ്ര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇവിടം മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്‍റ് സോണിലേക്കുള്ള റോഡ് അടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ അടച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായി. ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കാതെ റോഡ് അടച്ചിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പെട്ടെന്ന് ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയില്ല. ക്രെയിന്‍ കൊണ്ടുവന്ന് വാഹനങ്ങള്‍ എടുത്തുമാറ്റിയാലേ രോഗിയെ പുറത്തെത്തിക്കാനാവൂ. സാധാരണഗതിയില്‍ ബാരിക്കേഡ് സ്ഥാപിച്ചോ കയര്‍ കെട്ടിയോ ആണ് അടക്കാറ്.