വിശ്വാസമില്ലാതെ സംവരണാനുകൂല്യങ്ങൾ നേടിയെടുക്കാൻ മാത്രമായി മതപരിവർത്തനം ; ഭരണഘടനയോടുള്ള വഞ്ചനയെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിശ്വാസമില്ലാതെ സംവരണാനുകൂല്യങ്ങൾ നേടിയെടുക്കാൻ മാത്രമായി മതപരിവർത്തനം നടത്തുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി. ക്രിസ്തുമതം സ്വീകരിച്ച ശേഷം സംവരണം ലഭിക്കുന്നതിനായി താൻ ഹിന്ദുവാണെന്ന് അവകാശവാദം ഉന്നയിച്ച സെൽവറാണിയെന്ന തമിഴ്‌നാട് സ്വദേശിനിയുടെ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ക്രിസ്തുമതം സ്വീകരിച്ച സ്ത്രീ തൊഴിൽ നേടുന്നതിനായി പട്ടികജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതു നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ പങ്കജ് മിത്തലും ആർ. മഹാദേവനും ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്‌തു മതം സ്വീകരിച്ച് വിശ്വാസം പിന്തുടർന്ന സെൽവറാണി താൻ ഹിന്ദുവാണെന്നും അതിനാൽ തനിക്കു പട്ടികജാതി സംവരണം ലഭിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം ഇരട്ടവാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി തള്ളുകയും ഇത്തരം നീക്കങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി റെയ്ഞ്ച് പരിധിയിലുള്ള മുറിപ്പാറ നേഴ്സറിയിൽ തേക്കിന്‍ തൈകള്‍ വിതരണം തുടങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴില്‍ റാന്നി റെയ്ഞ്ച്...

പന്തളത്ത് അച്ചന്‍കോവിലാറ്റില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

0
പന്തളം : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഫയര്‍ ഫോഴ്സ്...

വെച്ചുച്ചിറ നവോദയ വിദ്യാലയം : 2027-28 അധ്യയന വർഷത്തിലെ 9, 11 ക്ലാസുകളിലെ ഒഴിവുള്ള...

0
പത്തനംതിട്ട :  വെച്ചുച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷത്തിലേക്ക്...

ഇളമണ്ണൂരില്‍ ചാരായവും കോടയും വാറ്റുപകരണങ്ങളുമയി മധ്യവയസ്കന്‍ പിടിയില്‍

0
ഏനാദിമംഗലം : ഇളമണ്ണൂരില്‍ പത്തനംതിട്ട എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ...