Friday, July 5, 2024 7:24 am

പാചകവാതക സബ്‌സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസം. പാചകവാതക സബ്‌സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്‌സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കാന്‍ ധാരണയായെന്നു ഭാരത് ഗ്യാസ് കേരള മേഖല മാനേജര്‍ വി.ആര്‍. രാജീവ് പറഞ്ഞു. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം 4 മാസം മുന്‍പാണു കേന്ദ്രം നിര്‍ത്തലാക്കിയത്. സബ്‌സിഡി ഒഴിവാക്കിയതു വഴി 20,000 കോടി രൂപയാണു സര്‍ക്കാരിനു ലാഭം. രാജ്യത്ത് 26 കോടി ഉപയോക്താക്കള്‍ക്കാണ് സബ്‌സിഡി ലഭിക്കുന്നത്.

ആഗോളവിപണിയില്‍ ഇന്ധനവില താഴ്ന്നതോടെയാണ് സബ്‌സിഡി നിര്‍ത്തലാക്കിയത്. ഒക്ടോബറോടെ എണ്ണവില ഉയരുമെന്നാണു സൂചന. വടക്കന്‍ സംസ്ഥാനങ്ങളില്‍ ശീതകാലം തുടങ്ങുന്നതോടെ പാചകവാതക ഉപയോഗം വര്‍ധിക്കും; വില കൂടും. ഏപ്രില്‍ – സെപ്റ്റംബര്‍ മാസങ്ങളില്‍ എണ്ണവില താഴ്ന്നു നില്‍ക്കുന്ന പതിവുണ്ട്. എണ്ണവില കൂടുന്നതോടെ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് വി.ആര്‍. രാജീവ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു.പി.യിലെ സംവരണവിഷയം ; വിമര്‍ശനവുമായി ഘടകകക്ഷികള്‍, വെട്ടിലായി ബിജെപി

0
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണം സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക...

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി കേരളത്തിലേക്ക്

0
ഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ...

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ; കണക്ക് പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷകരുടെ എണ്ണം പുറത്തുവിടാതെ വിദ്യാഭ്യാസ...