വീണുകിടക്കുന്നവരെ എന്തിനാണ് വളഞ്ഞിട്ടടിക്കുന്നത് ? സമരമല്ല , പോലീസ് നടപടി പരിധിവിട്ടത് : ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുവജന സംഘടകളെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരമല്ല സമരക്കാരോടുള്ള പോലീസ് നടപടിയാണ് പരിധി വിട്ടിരിക്കുന്നത്. വീണു കിടക്കുന്നവരെ എന്തിനാണ് പോലീസ് വളഞ്ഞിട്ട് അടിക്കുന്നത്. വീണുകിടക്കുന്നവര്‍ കല്ലെറിയുകയോ പോലീസിനെ ആക്രമിക്കുകയോ ചെയ്യുന്നില്ല. ഇന്നലെ പാലക്കാട് സമരം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എ അടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജലീലിന്റെ രാജിക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം തന്നെയാണ് തനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജലീല്‍ വിഷയത്തില്‍ മതത്തെ വലിച്ചിഴക്കേണ്ട കാര്യമുണ്ടോയെന്നും ഉമ്മന്‍ ചാണ്ടി ചോദിക്കുന്നു.
നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിയെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ച് ഉപഹാരം കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...