ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വപ്ന ; ഡിജിറ്റല്‍ തെളിവുകള്‍ ആയുധമാക്കി അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലുകളോട് ഇനിയും പൂര്‍ണമായി സഹകരിക്കാന്‍ സ്വപ്‌ന തയ്യാറാകുന്നില്ല. ഇത് ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. പ്രതികളുടെ പക്കല്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഈ സാഹചര്യത്തില്‍ നിര്‍ണായകമാവുകയാണ്. കേസില്‍ ചോദ്യം ചെയ്യപ്പെട്ട മന്ത്രി കെ.ടി ജലീല്‍ ഇ.ഡി.യോട് പറഞ്ഞ കാര്യങ്ങളിലും ഡിജിറ്റല്‍ തെളിവുകളില്‍നിന്ന് എന്‍.ഐ.എ.യ്ക്ക് ലഭിച്ച വിവരങ്ങളിലും വൈരുധ്യമുള്ളതായി വ്യക്തമായി. ഇതോടെയാണ് നേരിട്ട് ഹാജരാകാന്‍ ജലീലിനോട് എന്‍.ഐ.എ. നിര്‍ദേശിച്ചത്.

കള്ളക്കടത്തില്‍ പങ്കാളികളായവരുടെ പക്കല്‍ നിന്നും 4000 ജി.ബി.യോളം വരുന്ന ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിട്ടുള്ളത്. ഇവയെല്ലാം ഡീകോഡ് ചെയ്ത് വിലയിരുത്തുകയാണ് അന്വേഷണസംഘം. ഈ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസും എന്‍.ഐ.എ.യും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയത്. ഇതില്ലെങ്കില്‍ ഒരുപക്ഷേ കേസ് മുന്‍പേ അവസാനിക്കുമായിരുന്നു. സ്വപ്‌നയടക്കം ഏതാനും പ്രതികളില്‍ ഈ കേസ് ഒതുങ്ങിപോകുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...