പാചകവാതകം കിട്ടാനില്ല ; വിറകിന് വില കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഹോട്ടലുകളില്‍ അടക്കം പാചക വാതകം കിട്ടാനില്ലാതെ വന്നതോടെ വിറകിന് വന്‍ ഡിമാന്റ്. ദിവസം ചെല്ലുന്തോറും പത്തനംതിട്ട ജില്ലയിലെ വിറക് കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാനമായും പുളി, റബ്ബര്‍, പ്ലാവ് മരങ്ങളുടെ വിറകുകള്‍ ആണ് കടകളില്‍ വില്പനയ്ക്കുള്ളത്. പുളിക്കാണ് പ്രധാനമായും വില കൂടുന്നത്. 4000 മുതല്‍  4500 വരെയാണ് പുളിവിറകിന് മൊത്ത വില വരുന്നത്. റബ്ബര്‍ മരത്തിന്റെ വിറകാണ് കൂടുതലും വിറ്റുപോകുന്നത്. 2500 – 2700 വിലയുണ്ടായിരുന്ന റബറിനും കഴിഞ്ഞ ദിസവം വില 3300 മുതല്‍ 3600 വരെയായി ഉയര്‍ന്നു. വിലക്കുറവ് ഉണ്ടായിരുന്ന പ്ലാവ്, ആഞ്ഞിലി, മാവ് എന്നിവയ്ക്കും രണ്ടായിരം മുതല്‍ രണ്ടായിരത്തി അഞ്ഞൂറ് വരെ ആയിരുന്ന വില ഇപ്പോള്‍ മൂവായിരത്തില്‍ എത്തി.

ആവശ്യക്കാര്‍ കൂടിയതോടെ വിറകിന് ചില്ലറ വില്പന വിലയും വര്‍ധിച്ചു. ഒരു കിലോ പുളിവിറകിന് 7 രൂപയായിരുന്നത് 8മുതല്‍ 9 രൂപയായി വര്‍ധിച്ചു. 6 രൂപയ്ക്ക് വിറ്റിരുന്ന റബ്ബര്‍ 7-8 രൂപയും 5 രൂപയുണ്ടായിരുന്ന മറ്റ് വിറകുകള്‍ക്ക് 6 മുതല്‍ 7 രൂപ വരെയുമാണ് വില ഉയര്‍ന്നത്. ഇതിനിടെ സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ കിടക്കുന്ന തെങ്ങിന്റെ മടലിനും കൊതുമ്പിനും തൊണ്ടിനും വരെ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ ആണ് ജില്ലയില്‍ മറ്റൊരു താരം. ജില്ലയിലെ പ്രധാന കടകളിലെല്ലാം  ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ വാങ്ങാന്‍ ആളുകള്‍ വ്യാപകമായി എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ കിട്ടാനില്ല എന്നായിരുന്നു ആളുകളുടെ പരാതി.

ഗ്യാസ് ഏജന്‍സികളില്‍ നിന്നും ഗ്യാസ് ലഭികാതെ വന്നതോടെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരും പ്രതിസന്ധിയിലായിട്ടുണ്ട്. പ്രതിസന്ധി നീണ്ടുപോയാല്‍ ജില്ലയിലെ വലിയ ഹോട്ടലുകള്‍ അടക്കം അടച്ചുപൂട്ടേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം പത്തിലധികം ഹോട്ടലുകള്‍ അടച്ചുപൂട്ടിയെന്നാണ് ലഭിക്കുന്ന വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...