വയനാടെന്ന സ്വര്‍ഗഭൂമിയിലേക്ക് പോകാം

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഏവരെയും ആകർഷിക്കുന്ന ഒരിടം ആണ് വയനാട്. വിസ്മയകരമായ ഒരുപാട് കാഴ്ചകൾ വയനാട് നമുക്ക് ഒരുക്കി നൽകുന്നു. മനോഹരങ്ങളായ കുന്നിൻ ചെരിവുകളും, ഏലക്കാടുകളും, തേയിലത്തോട്ടങ്ങളും ആണ് വയനാടിനെ കൂടുതൽ മനോഹരിയാക്കുന്നത്. യാത്രക്കാർക്ക് കുളിരേകുന്ന കാഴ്ചയും, കുളിർമയേകുന്ന കാലാവസ്ഥയും പകരുന്ന വയനാട് എന്നും സഞ്ചാരികളുടെ പറുദീസയാണ്. മഴക്കാലത്തെ വയനാട്ടിലെ പ്രകൃതി കാഴ്ചകൾ മനസ്സിനെ ആനന്ദദായകമാക്കുവാൻ പോന്നതാണ്. ഗ്രാമത്തിൻറെ ശീതളിമയും, കോടമഞ്ഞ് ഉറങ്ങുന്ന താഴ്വരകളും മനസ്സിൽ നിന്നും മായാത്ത അനുഭൂതി പകരുന്നവയവുമാണ്.

മേപ്പാടി തടാകവും, സൂചിപ്പാറ വെള്ളച്ചാട്ടവും, പക്ഷി പാതാളവും എല്ലാം വയനാട്ടിൽ എത്തുന്ന ഏവരുടെയും പ്രിയപ്പെട്ട സ്ഥലങ്ങളാണ്. വയനാട്ടിലെ കന്യാവനങ്ങൾക്കിടയിൽ ഉള്ള പക്ഷിപാതാളം വയനാട് നമുക്ക് വേണ്ടി ഒരുക്കിയ വിസ്മയമാണ്. അനേകം പക്ഷികളുടെ വാസസ്ഥലമായ പക്ഷിപാതാളത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെ ട്രക്കിങ്ങിനുള്ള സജ്ജീകരണങ്ങളും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. വയനാടൻ പ്രകൃതിയിൽ നയനാനന്ദകരമായ മൂന്നു വെള്ളച്ചാട്ടങ്ങളാണ് സൂചിപ്പാറ, മീൻമുട്ടി, കാന്തൻപാറ തുടങ്ങിയവ. ഐതിഹ്യങ്ങൾ ഉറങ്ങുന്ന വയനാടൻ കാഴ്ചയിൽ ഗതികിട്ടാത്ത ഒരു ആത്മാവിനെ തളച്ച ചങ്ങലമരവും നിൽക്കുന്നുണ്ട്. കരിന്തണ്ടൻ എന്ന ഇതിഹാസപുരുഷൻ ആണ് ഈ കഥയിലെ ആത്മാവ്. ഇവിടത്തുകാർ ഈ ഇതിഹാസ പുരുഷനെ ഇന്നും ആരാധിക്കുന്നു. വയനാട്ടിലെ ചുരം കടന്ന് കുറുവ ദ്വീപിൽ എത്താം. കബനി നദിയുടെ സൗന്ദര്യവും, ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഹരിത വനവും കുറുവ ദ്വീപിന്റെ മാറ്റുകൂട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...