കൂലി തര്‍ക്കം : കോട്ടയത്ത് മൂന്നു പേര്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൂലി തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയത്ത് മൂന്നു പേര്‍ക്ക് കുത്തേറ്റു. ചൊവ്വാഴ്ച രാത്രി കോട്ടയം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ലിലാണ് സംഘര്‍ഷമുണ്ടായത്. കൂലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവമാണ് മൂന്ന് തൊഴിലാളികള്‍ക്ക് കുത്തേല്‍ക്കുന്ന സംഭവവമായി മാറിയത്. കോണ്‍ട്രാക്ടര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ കൂലി തര്‍ക്കം നിലനിന്നിരുന്നു.

ഇത് പോലീസ് സ്റ്റേഷന്‍ വരെ എത്തിയിരുന്നു. തിടനാട് പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പരാതിയായി നിലനിന്നിരുന്നത്. തുടര്‍ന്ന് തിടനാട് പോലീസ് ഇവരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെ തര്‍ക്കം തല്‍ക്കാലത്തേക്ക് പരിഹരിക്കാന്‍ പോലീസിന് ആയി.

ഇതിനിടയിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. സംഭവത്തെക്കുറിച്ച്‌ കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നതിങ്ങനെ. കോണ്‍ട്രാക്ടറായ ജോര്‍ജ്ജുകുട്ടി ആനക്കല്ലില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് തൊഴിലാളികളായ അനീഷ്, വിഷ്ണു, അനൂപ്, എന്നിവര്‍ എത്തുകയായിരുന്നു. രാത്രി ഏഴരയോടെയാണ് ഇവര്‍ ജോര്‍ജുകുട്ടിയുടെ വാടക വീട്ടിലെത്തിയത്. ഇവിടെവച്ച്‌ വീണ്ടും കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട സംസാരം ഉണ്ടായി. ഈ സംസാരം പിന്നീട് വാക്കേറ്റമായി മാറി. ഇതിനിടെ പ്രകോപിതനായ ജോര്‍ജുകുട്ടി കത്തിയെടുത്ത് തൊഴിലാളികളെ കുത്തിയത്.

സംഭവത്തില്‍ അനീഷിനും വിഷ്ണുവിനും അനൂപിനും കുത്തേറ്റു. ഇവരെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്യമായ പരിക്ക് ഉള്ളത്. ആലപ്പുഴ സ്വദേശികളാണ് പരിക്കേറ്റ മൂന്ന് തൊഴിലാളികളും. കെട്ടിടങ്ങളുടെ റൂഫ് വര്‍ക്ക് ഏറ്റെടുത്ത് ചെയ്യുന്ന ജോലിയാണ് കോണ്‍ട്രാക്ടറായ ജോര്‍ജുകുട്ടി ചെയ്തിരുന്നത്.

സംഭവത്തിന് തൊട്ടുപിന്നാലെ ജോര്‍ജുകുട്ടിയെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതായി കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കാന്‍ ഉള്ള നീക്കത്തിലാണ് കാഞ്ഞിരപ്പള്ളി പോലീസ്. ജോര്‍ജ്ജുകുട്ടി ക്കെതിരെ വധശ്രമത്തിനാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...