കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ്. 2016 മുതൽ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന് മാത്രമല്ല എത്രകോടി രൂപയുടെ ഇടപാട് നടന്നെന്ന കണക്ക് പോലും സൂക്ഷിച്ചിട്ടുമില്ല. കരാറുകാരെ കൈകാര്യം ചെയ്യുന്നതിലുമുണ്ട് ചട്ടലംഘനം. പ്രതിദിനം 15 കോടിയോളം രൂപയുടെ വിൽപ്പനയും വാങ്ങലും നടക്കുന്ന സ്ഥാപനമാണ് കൺസ്യൂമർ ഫെഡ്. ഇത്രയധികം സാമ്പത്തിക ഇടപാടുകൾ നടക്കുന്ന സ്ഥാപനത്തിൽ കഴിഞ്ഞ 6 വർഷമായി ഓഡിറ്റിങ്ങ് നടന്നിട്ടില്ല. എത്ര രൂപക്ക് സാധനങ്ങളെടുത്തെന്നോ എത്ര രൂപക്ക് വിൽപ്പന നടത്തിയെന്നോ ചോദിച്ചാലും കൃത്യമായ കണക്കോ മറുപടിയോ ഇല്ലെന്നാണ് കണ്ടെത്തൽ.

ഏറ്റവും ഒടുവിൽ നടന്ന ഓഡിറ്റിംഗ് 2016- 17 സാമ്പത്തിക വർഷത്തിലാണ്. ഏറ്റവും ഒടുവിൽ കൺസ്യൂമർ ഏർപ്പെട്ട 276 കരാറുകളുടെ വിവരങ്ങൾ പരിശോധിച്ച സഹകരണ വകുപ്പ് കണ്ടെത്തിയത് അടിമുടി ചട്ടലംഘനം. 2018 ലെ ഫിനാൻസ് ആക്ട് പ്രകാരം മുദ്ര പത്രത്തിന്റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരക്കണമെന്നാണ് ചട്ടം. ഇത് മറികടന്ന് കരാര്‍ എഴുതിയത് മുഴുവൻ 200 രൂപ വിലവരുന്ന മുദ്രപത്രത്തിലാണ്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഇത് വഴി മാത്രം ഉണ്ടായിട്ടുള്ളത്. ഔട്ലറ്റുകൾ പ്രവര്‍ത്തിക്കുന്നതെല്ലാം ചട്ടം ലംഘിച്ചാണ്. എല്ലാ കരാറുകളും അതാത് സ്ഥലങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ്. ബാധ്യത വന്നാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഉത്തരവാദിത്തം. ഉത്സവകാലങ്ങളിൽ സഹകരണ സംഘങ്ങൾ നടത്തുന്ന വിപണികളിലുടെ അനർഹർമായവർ സബ്സിഡി ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും വകുപ്പ് പരിശോധനയിൽ കണ്ടെത്തി. സബ്സിഡി വിപണന കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡിന്റെ പരിശോധനകൾ നടക്കാറില്ല. ക്രമക്കേടുകളിൽ അതിവേഗത്തിൽ നടപടി എടുക്കാനാണ് സഹകരണ സംഘം രജിസ്റ്റാർ, ഓഡിറ്റ് ഡയറക്ടർ, കൺസ്യൂമർ ഫെഡ് മാനേജിങ്ങ് ഡയറക്ടർ എന്നിവർക്ക് സഹകരണ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...

പാർക്കിങ് യാർഡിൽ വൻ തീപിടിത്തം ; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

0
ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം...

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...