സഹകരണ പ്രസ്ഥാനങ്ങള്‍ ജനകീയ ബദല്‍ : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണ പ്രസ്ഥാനങ്ങള്‍ ജനകീയ ബദലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ഫിനാന്‍ഷ്യല്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെയും നീതി മെഡിക്കല്‍ സ്റ്റോറിന്റെയും ഉദ്ഘടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ വികസനം സാധ്യമാകുന്നതിനും ജനക്ഷേമം ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങള്‍ക്ക് കഴിയും. ന്യായമായ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളുടെ ജനകീയ ഇടപെടലിന് ഉദാഹരണമാണ്.

കുളനട പഞ്ചായത്തിലെ ഉളനാടിന്റെ വികസനത്തിനും മുന്നേറ്റത്തിനും പ്രധാന പങ്ക് വഹിച്ചത് സഹകരണ ബാങ്കിന്റെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളുമാണ്.
സഹകരണ ബാങ്കുകള്‍ ജനപക്ഷത്തുനിന്ന് ജനങ്ങള്‍ക്ക് വേണ്ടി സാമൂഹ്യ നിര്‍മിതിയില്‍ കൃത്യമായ കാഴ്ചപ്പാടിന്റെയും നയത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ രൂപപ്പെടുന്നുണ്ട്. സഹകരണ പ്രസ്ഥാനങ്ങളുടെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍, മെഡിക്കല്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വീടുകളുടെ പുനര്‍നിര്‍മാണ പ്രക്രിയയിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കോഴഞ്ചേരി താലൂക്കിലെ കുളനട, ചെന്നീര്‍ക്കര, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകള്‍ പ്രവര്‍ത്തന പരിധിയായി കുളനട പഞ്ചായത്തിലെ ഉളനാടിലാണ് നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചടങ്ങില്‍ ഓഫീസ് കെട്ടിട ഉടമ വി.സി. മാത്യൂ, സംഘത്തിലെ സീനിയര്‍ സഹകാരി കെ.വി. ഗോപാലകൃഷ്ണകുറുപ്പ് എന്നിവരെ ആദരിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, എആര്‍ ജനറല്‍ ഡി. ശ്യാം കുമാര്‍, കുളനട ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം മിനി സാം, സംഘം പ്രസിഡന്റ് ടി.ബി. അച്ചന്‍കുഞ്ഞ്, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം.പി. ഹിരണ്‍, ജനപ്രതിനിധികള്‍, സംഘം ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ ; ഇന്ന് നി‌ർണായക ചർച്ച

0
കൊച്ചി: കൂട്ടപിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് കമ്പനിയുമായി ഇന്ന് നി‌ർണായക ചർച്ച. പ്രശ്ന...

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...

ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില്‍ കാര്‍ ഇടിച്ചത് ;...

0
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി....