ഇന്‍സ്റ്റാഗ്രാമിന് വേണ്ടി ഫീച്ചറുകള്‍ കോപ്പിയടിച്ചു ; മെറ്റായ്‌ക്കെതിരെ പരാതിയുമായി ഫോട്ടോ ആപ്പ്

For full experience, Download our mobile application:
Get it on Google Play

ഇൻസ്റ്റാഗ്രാമിന് വേണ്ടി ഫെയ്സ്ബുക്ക് ഫീച്ചറുകൾ കോപ്പിയടിച്ചുവെന്നാരോപിച്ച് ഒരു ഫോട്ടോ ആപ്പ് രംഗത്ത്. മുമ്പ് ഫെയ്സ്ബുക്ക് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മെറ്റാ എന്ന കമ്പനിയ്ക്കെതിരെയാണ് വിശ്വാസ വഞ്ചന ഉന്നയിച്ച് ഫോട്ടോ എന്ന ആപ്ലിക്കേഷൻ ആപ്പ് കേസ് കൊടുത്തിരിക്കുന്നത്. ഫെയ്സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസം നിൽക്കുന്നുവെന്ന് കാണിച്ച് വിവിധ സ്ഥാപനങ്ങൾ കേസ് നൽകിയിരുന്നു.

ഒറ്റക്ലിക്കിൽ അഞ്ച് ഫ്രെയിമുകൾ പകർത്തി ജിഫ് വീഡിയോകൾ നിർമിക്കാൻ സഹായിച്ചിരുന്ന ആപ്ലിക്കേഷനാണ് ഫോട്ടോ ആപ്പ്. ഈ ഫീച്ചറിന് സമാനമായ ഇൻസ്റ്റാഗ്രാമിലെ ബൂമറാങ് ഫീച്ചർ നമ്മൾക്കെല്ലം സുപരിചിതമാണ്. ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാം ഫീച്ചറുകളിലൊന്നുകൂടിയാണത്. എന്നാൽ ഈ ഫീച്ചർ ഫെയ്സ്ബുക്ക് കോപ്പിയടിക്കുകയും ബൂമറാങ് എന്ന പേരിൽ അവതരിപ്പിക്കുകയുമായിരുന്നുവെന്ന് ഫോട്ടോ ആപ്പ് ആരോപിക്കുന്നു. ഇൻസ്റ്റാഗ്രാമിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സിൽ നിന്ന് ഫെയ്സ്ബുക്ക് ഫോട്ടോ ആപ്പിനെ ബ്ലോക്ക് ചെയ്തുവെന്നും അവർ പറഞ്ഞു.

ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും നടപടികൾ ഫോട്ടോ ആപ്പിനെ ഒരു വ്യവസായമെന്ന നിലയിൽ തകർത്തുകളഞ്ഞു. ഫേസ്ബുക്കിന്റെ മത്സരവിരുദ്ധമായ പെരുമാറ്റത്തിന്റെ നേരിട്ടുള്ള ഫലമെന്നോണം ഫോട്ടോ് പരാജയപ്പെട്ടു. ഫെയ്സ്ബുക്കിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയാ സേവനങ്ങളെ പോലെ വളരാൻ ഫോട്ടോ ആപ്പിന് സാധിക്കുമായിരുന്നുവെന്നും ഫോട്ടോ യുഎസ് ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

2014 ലാണ് ഫോട്ടോ ആപ്പ് അവതരിപ്പിച്ചത്. എന്നാൽ ഏറനാൾ വിപണിയിൽ പിടിച്ചുനിൽക്കാൻ അതിനായില്ല. 2017 ൽ തന്നെ ആപ്പ് അടച്ചുപൂട്ടി. തുടക്കത്തിൽ 37 ലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്നുവെന്ന് ആപ്പ് അവകാശപ്പെടുന്നു. ഫീച്ചറുകൾ വിശകലനം ചെയ്യുന്നതിനായി ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റാഗ്രാം സിഇഒ കെവിൻ സിസ്ട്രോമും ഫോട്ടോ ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫോട്ടോയുടെ പരാതി. എന്നാൽ ഈ പരാതി നിലനിൽക്കുന്നതല്ലെന്നും പ്രശ്നം കോടതിയിൽ നേരിടുമെന്നാണ് മെറ്റായുടെ പ്രതികരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ഒരു കാര്യം മറക്കരുത് ; അല്ലെങ്കിൽ 500 രൂപ...

0
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ...

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...