11 കെ.വി ലൈനില്‍ നിന്ന് ലക്ഷങ്ങളുടെ ചെമ്പ് കമ്പി മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍: ഉപയോഗിക്കാതെ കിടന്ന 11 കെ.വി ലൈനില്‍നിന്നു ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാന്‍സ്ഫോര്‍മറിനു സമീപം പാടത്തുകൂടി പോകുന്ന വൈദ്യുതിത്തൂണുകളില്‍ വലിച്ചിരുന്ന ചെമ്പ് ലൈനുകളാണു കാണാതായത്. ട്രാന്‍സ്ഫോര്‍മറിന്റെ ഇരുവശവുമുള്ള പാടത്തെ ലൈനുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഈ ലൈനുകളില്‍ ഗേജ് കൂടിയ ശുദ്ധമായ ചെമ്പു കമ്പികളാണ് ഉപയോഗിച്ചിരുന്നത്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ മൂന്നുലൈനുകള്‍ കാണാതെ പോയിട്ടുണ്ട്. ഇതിനു ലക്ഷങ്ങള്‍ വിലമതിക്കും. രണ്ടുവര്‍ഷംമുമ്പ് പോസ്റ്റുകള്‍ സ്ഥാപിച്ച് പുതിയ ലൈന്‍ വലിച്ചതോടെ പഴയപാടത്തുകൂടിയുള്ള ലൈനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍, ഈ ചെമ്പുകമ്പികള്‍ അധികൃതര്‍ അഴിച്ചെടുത്തിരുന്നില്ല. അടുത്തിടെ ഈ ലൈനുകള്‍ അഴിച്ചുമാറ്റാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ലൈനുകള്‍ കാണാനില്ല. തുടര്‍ന്ന് മാന്നാര്‍ വൈദ്യതി സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ചെങ്ങന്നൂര്‍ പോലീസില്‍ ഏപ്രിലില്‍ പരാതി നല്‍കിയിരുന്നു. അതിനുശേഷവും ഇവിടെ ബാക്കിയുണ്ടായിരുന്ന ചെമ്പുകമ്പികള്‍ മോഷണം പോയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...