ജമ്മുകശ്മീര്‍ : കത്വ ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കരുതുന്ന നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെ അഞ്ച് സൈനികരെ വധിച്ച ഭീകരരാണ് ഇവര്‍. സൈനിക പട്രോളിങിനിടെയായിരുന്നു ആക്രമണം. പ്രദേശത്ത് തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ജെയ്‌ഷെ മുഹമ്മദ് സംഘടനയുമായി അടുത്ത് നില്‍ക്കുന്ന കശ്മീര്‍ ടൈഗേഴ്‌സുമായി ബന്ധമുള്ള തീവ്രവാദികളാണ് ഇവര്‍. ഭീകരവാദികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും കത്വ പോലീസ് പറഞ്ഞു. ജൂലൈ 15 ന് ദോഡ ജില്ലയിലെ ദേശ വനത്തില്‍ ഒരു പ്രത്യേക സംഘം ഭീകരര്‍ നടത്തിയ മറ്റൊരു ആക്രമണത്തെ തുടര്‍ന്ന് ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ജൂണ്‍ 9 ന് ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ഏഴ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഒമ്പത് യാത്രക്കാരെ റിയാസി ജില്ലയില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ആ ആക്രമണം നടത്തിയ എല്ലാ ഭീകരരും ഒളിവിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1