പവിഴപ്പുറ്റുകളിലെ ഗവേഷണം : ആൽവിൻ ആന്റോയ്ക്ക് ദേശീയ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ യങ്പ്രൊഫഷണൽ ആൽവിൻ ആന്റോക്ക് ദേശീയ അംഗീകാരമായി പാരിസ്ഥിതിക പഠനങ്ങൾക്കുള്ള ഈ വർത്തെ ഹാസ്മുഖ് ഷാ മെമ്മോറിയൽ പുരസ്കാരം. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള ഭീഷണി നേരിടാൻ പവിഴപ്പുറ്റുകളെ സജ്ജമാക്കുന്ന തരത്തിലുള്ള പഠനപ്രവർത്തനങ്ങളാണ് ആൽവിൻ ആന്റോയെ പുരസ്കാരത്തിന് അർഹനാക്കിയത്.

സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വിധത്തിൽ ഗവേഷണത്തിലും നൂതനമായ പാരിസ്ഥിതിക സാങ്കേതിക വികസനപ്രവർത്തനങ്ങളിലും മികച്ച സംഭവാകനകളർപ്പിക്കുന്നവർക്കായി കാച്നാർ ട്രസ്റ്റിന്റെ ധനസഹായത്തോടെ ഗുജറാത്ത് ഇക്കോളജിക്കൽ സൊസൈറ്റി നൽകുന്നതാണ് പ്രശ്സ്തമായ ഹാസ്മുഖ് ഷാ മെമ്മോറിയൽ പുരസ്കാരം. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ഊന്നൽ നൽകുന്നതാണ് ആൽവിന്റെ ഗവേഷണം.

നിരവധി തവണ സമുദ്രാന്തർഭാഗങ്ങളിൽ പഠന സർവേകൾ നടത്തിയിട്ടുള്ള ആൽവിൻ മികച്ച ഡൈവിങ് വിദഗ്ധൻ കൂടിയാണ്. ഇന്ത്യൻ സമുദ്രാതിർത്തികളിലും ദ്വീപുകളിലും പവിഴപ്പുറ്റുകളോട് ചേർന്ന കടൽജൈവവിധ്യങ്ങളുടെ വിവരശേഖരണം നടത്തിയിട്ടുണ്ട്. കടൽസസ്തനികളെ പഠനവിധേയമാക്കുന്നതിനായി സിഎംഎഫ്ആർഐ ആരംഭിച്ച 100-ദിന സർവേസംഘത്തിലെ അംഗം കൂടിയാണ് ആൽവിൻ ആന്റോ. അടുത്ത ജനുവരിയിൽ വഡോദരയിൽ നടക്കുന്ന ഹാസ്മുഖ് ഷാ അനുസ്മരണ പ്രഭാഷണത്തിൽ പുരസ്കാരം സമ്മാനിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായിക; എസ്. ജാനകിക്ക് ആദരാഞ്ജലിയുമായി പിണറായി

0
തിരുവനന്തപുരം: എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി...

രാജ്യത്തിനെതിരായ ഗൂഢാലോചന കേസ് ; പി.എഫ്.ഐ നേതാക്കൾക്കെതിരെ വിചാരണ തുടങ്ങുന്നു, ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങൾ

0
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യസുരക്ഷയെ വെല്ലുവിളിക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിരോധിത...

ജോലിക്കിടെ അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം പുത്തൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി...

വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

0
ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ...