കൊവിഡ് 19 : ജനങ്ങളുമായി ഇടപഴകുന്നതിൽ പത്ത് ലക്ഷത്തോളം പേര്‍ക്ക് വിലക്ക് , കടുത്ത നടപടികളിലേക്ക് ഇറ്റലി

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : കൊവിഡ് 19 ഭീതി നേരിടാൻ കടുത്ത നടപടിയുമായി ഇറ്റലി. വൈറസ് ബാധിതർ കൂടുതലുള്ള ലൊംബാർഡി ഉൾപ്പെടെ 11 പ്രവിശ്യകൾ ഇറ്റലി അടച്ചു. ഇവിടെയുള്ള പത്ത് ലക്ഷത്തോളം പേരെ മറ്റുള്ളവരിൽ നിന്ന് ഇടപഴകുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയായിരുന്നു.

ഇന്നലെ മാത്രം അൻപതിലേറെ പേർ മരിക്കുകയും നാലായിരത്തിലേറെ പേർക്ക് വൈറസ് ബാധ ഏൽക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇന്ന് മുതൽ അടുത്ത മാസം മൂന്നുവരെയാണ് നിയന്ത്രണങ്ങൾ. ഇറാനിലും വൈറസ്ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു.

ഇതിനിടെ ചൈനയിൽ നിരീക്ഷണത്തിലുള്ളവരെ പാർപ്പിച്ച ഹോട്ടൽ തകർന്നുവീണു. ഫുജിയാൻ പ്രവിശ്യയിലെ ഷിൻജിയ ഹോട്ടലാണ് തകർന്നുവീണത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഫ്രാൻസിൽ ഒരു പാർലമെന്റംഗത്തിന് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...