ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കും ; കേന്ദ്രമന്ത്രിമാരുടെ കര്‍മസമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കും. കൊറോണ വൈറസ് ബാധ നേരിടാനുള്ള അടിയന്തര നടപടികള്‍ക്കായി കേന്ദ്രമന്ത്രിമാരുടെ കര്‍മസമിതി രൂപീകരിച്ചു. ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ്, വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് സമിതി അംഗങ്ങള്‍.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. ചൈനയില്‍ ആകെ 17205 പേരില്‍ കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധ ഒരുതലത്തിലും നിയന്ത്രണവിധേയമല്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ 2829പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സംശയിക്കുന്ന 5,173 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രികളിലുളള 186 പേരുടെ നിലഅതീവ ഗുരുതരമാണ്. ഇന്നലെമാത്രം 147 പേര്‍ ആശുപത്രി വിട്ടെന്നും ചൈനീസ് ആരോഗ്യമിഷന്‍ പുറത്തുവിട്ട കണക്ക് പറയുന്നു. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ സ്ഥിതി അതീവഗുരുതരവും സങ്കീര്‍ണവുമാണെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയുണ്ടായ 57 മരണങ്ങളില്‍ 56 എണ്ണവും ഹുബൈ പ്രവിശ്യയിലാണെന്നത് ഇത് വ്യക്തമാക്കുന്നു.

ഹുബൈയിലെ മെഡിക്കല്‍ വിഭവങ്ങളുടെ ശേഖരം ആവശ്യത്തിനില്ലെന്ന് പ്രവിശ്യ ഗവര്‍ണര്‍ വ്യക്തമാക്കി. കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കാനായി വുഹാനില്‍ അടിയന്തരമായി പണിത ആശുപത്രി ഇന്നുതുറക്കും. രോഗികളെ ഇന്നുമുതല്‍ ഇവിടേക്ക് മാറ്റും. ആശുപത്രിയിലേക്കായി സൈന്യത്തില്‍ നിന്ന് 1400 മെഡിക്കല്‍ ജീവനക്കാരെ നിയമിച്ചു. ആരോഗ്യ സര്‍വകലാശാലകളി്ല്‍ നിന്നുളള വിദ്യാര്ഥികളെയും വിദഗ്ധരെയും ഈ ആശുപത്രിയിലേക്ക് നിയമിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ രണ്ടുവര്‍ഷം കൊണ്ട് തീരേണ്ട സംരംഭമാണ് ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാക്കാനായതെന്ന്‌ ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...